മാധ്യമങ്ങളാണ് വ്യാജവാര്‍ത്തകള്‍ നല്‍കുന്നത്

സിനിമാ താരങ്ങള്‍ മരിക്കുന്നതിന് മുമ്പ് അവരെ കൊല്ലുകയും, ഗര്‍ഭിണി ആകുന്നതിന് മുമ്പ് ഗര്‍ഭിണി ആക്കുകയും, വിവാഹം കഴിക്കുന്നതിന് മുമ്പ് വരന്മാരെ കണ്ടെത്തി വിവാഹം കഴിപ്പിയ്ക്കുയ്ക്കുകയും ചെയ്യും. അങ്ങനെ ഒടുവില്‍ വിവാഹം കഴിഞ്ഞത് തെന്നിന്ത്യന്‍ താരം പൂനം ബജ്വയുടെതാണ്.തെലുങ്ക് സംവിധായകന്‍ സുനില്‍ റെഡ്ഡിയുമായി വിവാഹം രഹസ്യമായി നടന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് പൂനം.തെലുങ്ക് സംവിധായകന്‍ സുനില്‍ റെഡ്ഡിയുമായി പൂനം ബജ്വയുടെ രെജിസ്റ്റര്‍ വിവാഹം നടന്നു എന്നായിരുന്നു വാര്‍ത്തകള്‍.എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല എന്ന് പൂനം ബജ്വ പറയുന്നു.എന്റെ സഹോദരിയുടെ വിവാഹം അടുത്തിടെ നടന്നിരുന്നു എന്നും അതിനാല്‍ തെറ്റിദ്ധരിച്ചതാവാം എന്നുമാണ് പൂനം പറയുന്നത്.എനിക്കൊരു വിവാഹം ഉണ്ടാകുമ്പോള്‍ എല്ലാവരെയും അറിയിക്കും എന്നും പൂനം പറഞ്ഞു.സുനില്‍ റെഡ്ഡി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണെന്നും നടി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















