ജിഷയുടെ മരണം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ചെന്നിത്തല

പെരുമ്പാവൂരിലെ ജിഷയുടെ മരണം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആലുവ പാലസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ആഭ്യന്തര മന്ത്രിയുടെ ആരോപണം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കാണാന്‍ താന്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ തടയാന്‍ ശ്രമിച്ചു.സംയമനം പാലിക്കുന്നതിന് വേണ്ടിയാണ് താന്‍ അവരെ കാണാതെ മടങ്ങിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. സംഭവം രാഷ്ട്രീയവത്കരിക്കാനും തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ജിഷയുടെ കുടുംബത്തെ സഹായിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















