പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ആനക്കര സി. കോയക്കുട്ടി മുസല്യാര്‍ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും പണ്ഡിതനുമായ ആനക്കര സി. കോയക്കുട്ടി മുസല്യാര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്നലെ രാത്രി 9.40ന് ആനക്കരയിലെ വീട്ടിലായിരുന്നു അന്ത്യം.
സമസ്ത കേരള ഇസ്!ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാ ബോര്‍ഡ്, ജാമിഅഃ നൂരിയ്യ പരീക്ഷാ ബോര്‍!ഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വളാഞ്ചേരി മര്‍ക്കസ്, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്!ലാഹുല്‍ ഉലൂം, ദാറുല്‍ ഹിദായ എടപ്പാള്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ സാരഥിയും ഒട്ടേറെ മഹല്ലുകളുടെ ഖാസിയുമായിരുന്നു. കബറടക്കം ഇന്നു രണ്ടിന്. വീടിനടുത്തു ഖുത്ബ്ഖാനയ്ക്കു സമീപമാണ് കബറൊരുക്കിയിട്ടുള്ളത്.
1988 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായ കോയക്കുട്ടി മുസല്യാര്‍ 2001 മുതല്‍ വൈസ് പ്രസിഡന്റായും 2012 മുതല്‍ കാളമ്പാടി മുഹമ്മദ് മുസല്യാരുടെ കാലശേഷം പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ചോലയില്‍ ഹസൈനാറിന്റെയും കുന്നത്തേതില്‍ ആഇശത്ത് ഫാത്തിമയുടെയും മകനാണ്.
കാട്ടിപ്പരുത്തി കുഞ്ഞയിദ്രു മുസല്യാരുടെ മകള്‍ കെ.കെ. ഫാത്തിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് നൂര്‍ ഫൈസി (യുഎഇ), അബ്ദുന്നാസര്‍ ഫൈസി, ആബിദുല്‍ ഹകീം ഫൈസി, അബ്ദുസലാം ഫൈസി, അബ്ദുല്‍ സമദ്, ഹാജറ, സഫിയ്യ. മരുമക്കള്‍: കുട്ടിരായിന്‍ ഫൈസി കാവനൂര്‍, ഉമര്‍ ഫൈസി കാവനൂര്‍, സുലൈഖ കാടഞ്ചേരി, ബുശ്‌റ കാട്ടിപ്പരുത്തി, ഉമ്മു ആയിശ കാരക്കാട്, ഫാത്തിമ കുറ്റിപ്പാല, മുബശ്ശിറത്ത് ചേകന്നൂര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















