മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈലുണ്ടാക്കി പണം തട്ടിയ യുവാവ് അറസ്റ്റില്‍

വിവാദങ്ങള്‍ വിട്ടൊഴിയാതിരുന്ന മെറിന്‍ ജോസഫിന്റെ പേരില്‍ മറ്റൊരു തട്ടിപ്പ്. ഈ തട്ടിപ്പുകേസും മെറിന് തലവേദയായിരിക്കുകയാണ്. മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ പ്രിന്‍സ് ജോണിനെയാണ് ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്നും അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷന്റെ പരിധിയിലാണ് ഇയാള്‍ താമസിക്കുന്നത്.
തുടര്‍ന്ന് സഹോദരിക്ക് കുറച്ച് പണത്തിന്റെ ആവശ്യം ഉണ്ടെന്ന് പറഞ്ഞ് 20000 രൂപയോളമാണ് ഒരാളില്‍ നിന്നും വാങ്ങിയത്. കഴിഞ്ഞ ദിവസം കൊച്ചിയിലുളള ഒരാള്‍ മൂന്നാറിലെത്തി മെറിന്‍ ജോസഫിനെ കണ്ട് പരാതി നല്‍കിയിരുന്നു. ഇത് കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് പ്രിന്‍സിനെ അര്‍ത്തുങ്കലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയും മറ്റൊരാളും ഉള്ളതായി സംശയിക്കുന്നതായി മെറിന്‍ ജോസഫ് പറഞ്ഞു.
മെറിന്റെ ബന്ധുവാണെന്ന് നടിച്ച് ഗള്‍ഫിലും കേരളത്തിലും ഉള്ളവരില്‍ നിന്ന് പണം തട്ടിയതായുളള വിവരം മെറിന്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. തന്റെ പേരിലുണ്ടാക്കിയ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലാണ് ഇതിനായി ഇയാള്‍ ഉപയോഗിച്ചിരുന്നത്. മെറിന്‍ ജോസഫിന്റെ സഹോദരനാണെന്ന് പറഞ്ഞ് ഇയാള്‍ സുഹൃത്തുക്കളെ ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ഇത് വിശ്വസിപ്പിക്കാനായി മെറിന്റെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















