Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോഡില്‍ സംഘംചേര്‍ന്ന്‌ മദ്യപിച്ച്‌ പൊലീസിനു നേരെ അക്രമം; അഞ്ചുപേര്‍ പിടിയില്‍

12 NOVEMBER 2013 10:16 PM IST
മലയാളി വാര്‍ത്ത.

മദ്യപിച്ചുകൊണ്ടിരുന്നവരെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ആക്രമിക്കുകയും ജീപ്പ് തകര്‍ക്കുകയും ചെയ്ത അഞ്ചംഗസംഘത്തെ ശ്രീകാര്യം എസ്.ഐ രാജേഷ് കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റുചെയ്തു. ആക്കുളം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന് സമീപത്ത് നിന്ന് കോളനിയിലേക്ക് പോകുന്ന റോഡില്‍ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ചെറുവയ്ക്കല്‍ കാരോട്ട് വിള ബിന്ദുനിവാസില്‍ രാഹുല്‍ (23), ആക്കുളം ചാരുവിള വീട്ടില്‍ കണ്ണന്‍ (21), ചെറുവയ്ക്കല്‍ ഗിരിജാഭവനില്‍ അരുണ്‍ (25), ആക്കുളം മുണ്ടനാട് കുന്നില്‍ വീട്ടില്‍ അജിത് കുമാര്‍ (43), ആക്കുളം എരിച്ചിറ കുന്നില്‍ വീട്ടില്‍ സതീഷന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

റോഡില്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശ്രീകാര്യം സ്റ്റേഷനിലെ എ.എസ്.ഐ വിജയകുമാര്‍, ഡ്രൈവര്‍ ഷിബു എന്നിവരും ഹോംഗാര്‍ഡും അവിടെ എത്തിയപ്പോള്‍ സംഘത്തിലെ മൂന്നുപേര്‍ ഓടിരക്ഷപെട്ടു. സംഘാംഗങ്ങളായ സതീഷിനെയും അജിത്തിനെയും പൊലീസ് പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെ ഓടിപോയവര്‍ മടങ്ങിയെത്തി പൊലീസിനെ അക്രമിച്ച് ഒപ്പമുണ്ടായിരുന്നവരെ മോചിപ്പിച്ചു. ആക്രമണത്തില്‍ പൊലീസ് ഡ്രൈവര്‍ ഷിബുവിന് മര്‍ദ്ദനമേറ്റു. പൊലീസ് ജീപ്പും അക്രമികള്‍ തകര്‍ത്തു.  ഇതിനുശേഷം സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബന്ധുക്കളായ സ്ത്രീകളുള്‍പെടെയുള്ളവര്‍ എത്തിയാണ് പൊലീസിനെ തടയുകയും പ്രതികളെ  മോചിപ്പിക്കുകയും ചെയ്തത്. സംഭവത്തില്‍  സതീഷിന്റെ മാതാവ് ശ്യാമളക്കെതിരെയും കേസെടുത്തിട്ടുണ്ട്. പിന്നീട് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം എസ്.ഐ രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പൊലീസുകാരെ മര്‍ദിച്ചതിനും ജോലി തടസപ്പെടുത്തിയതിനും പ്രതികളെ മോചിപ്പിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുംമാണ് സംഘത്തിനെതിരെ  കേസെടുത്തിരിക്കുന്നത്. രാഹുല്‍ നിരവധികേസിലെ പ്രതിയും മണ്ണന്തല പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐയെ മര്‍ദിച്ച കേസിലെ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. ശംഖുമുഖം എ.സി വിമല്‍കുമാര്‍, മെഡിക്കല്‍കോളജ് സി.ഐ നാസറുദ്ദീന്‍, ശ്രീകാര്യം എസ്.ഐ രാജേഷ്‌കുമാര്‍, എ.എസ്.ഐമാരായ ജയകുമാര്‍, രവീന്ദ്രന്‍, പൊലീസുകാരായ സജീം, മധു, മനു, ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പരിക്കേറ്റ ഡ്രൈവര്‍ ഷിബു ചികില്‍സയിലാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (59 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends