വര്‍ക്കല സംഭവം: നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം

വര്‍ക്കല സംഭവത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജിലെ എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 20 വയസുകാരിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തി. തീവ്ര പരിചരണ വിഭാഗത്തില്‍ ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ചികിത്സയിലാണ് പെണ്‍കുട്ടി.
മെഡിസിന്‍, ന്യൂറോ മെഡിസിന്‍, സര്‍ജറി, സൈക്യാര്‍ട്രി, റോഡിയോ ഡയഗ്‌നോസിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ ഏകീകരിക്കുന്നത്.
വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത് ഇന്നലെ അര്‍ധരാത്രി 11.51 നാണ് പെണ്‍കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം രാത്രി 1.30ന് പെണ്‍കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി ഡോക്ടര്‍മാര്‍ അപ്പപ്പോള്‍ വിലയിരുത്തുന്നുണ്ട്.
സന്ദര്‍ശകരെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെന്ന് എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























