പോലീസ് ഇപ്പോഴും ഇരുട്ടില്‍ത്തപ്പുന്നു... പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

ജിഷയുടെ കൊലപാതകിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്. ദൃക്‌സാക്ഷികളുടെ സഹായത്തോടെ പോലീസ് തയ്യാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്. പോലീസ് കസ്റ്റഡിയിലുള്ള ഒരാളുമായി ചിത്രത്തിനു സാമ്യമുണ്ട്. എന്നാല്‍ ഇയാള്‍ പ്രതിയാണെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല. ഇനിയും കൂടുതല്‍ അന്വേഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.
കൊലപാതകത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ണൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തയാളുമായാണ് രേഖാചിത്രത്തിന് സാമ്യമുള്ളത്. അതേസമയം, ഇയാളുടെ വിരലടയാളവും സംഭവസ്ഥലത്തു നിന്നും ലഭിച്ചിട്ടുള്ള രേഖാചിത്രവും തമ്മില്‍ യോജിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാള്‍ തന്നെയാണോ പ്രതി എന്നതുസംബന്ധിച്ച് പോലീസ് അന്തിമ നിഗമനത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കൊലയ്ക്കുശേഷം ഇയാള്‍ സമീപത്തെ കനാല്‍ വഴിയാണ് പുറത്തേയ്ക്ക് പോയതെന്നും മഞ്ഞഷര്‍ട്ടാണ് ധരിച്ചിരുന്നത് എന്നും സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇപ്പോഴും അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തെയും വല്ലാതെ കുഴക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















