പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും

ബസ്സിറങ്ങി ഒറ്റയ്ക്ക് നടന്നു വരികയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗിക ആക്രമണം നടത്താൻ ശ്രമിച്ച ജാർഖണ്ഡ് റാഞ്ചി സ്വദേശിയായ ഹരിദാർ പൂജാർ മകൻ 37 വയസ്സുള്ള ഓക്കിൽ പൂജാറിനെയാണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി കെ പി സുനിത 4 വർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.
2024 ഡിസംബർ മാസം പതിനാറാം തീയതി വൈകുന്നേരം നാലര മണിയോടെയാണ് കേസിന് ആസ്പദസ്പമായ സംഭവം നടന്നത്. തിരുവനന്തപുരം കന്യാകുമാരി സംസ്ഥാനപാതയിൽ നേമം വിക്ടറി സ്കൂളിനു സമീപത്തുള്ള അടിപ്പാതയിൽ വച്ചാണ് സംഭവം. കോച്ചിം ഗ്
സെൻററിൽ പോയി തിരികെ വീ ട്ടിലേക്ക്ബസ്സിറങ്ങി അടിപ്പാതയിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടിയെയാണ് പ്രതി
കടന്നു പിടിക്കാൻ ശ്രമിച്ചത്. തുടർന്ന് പെൺകുട്ടി പ്രതിയിൽ നിന്നും രക്ഷപ്പെടുന്നതിനുവേണ്ടി തൊട്ടടുത്തുള്ള കടയിൽ ഓടിക്കയറി
അവിടെയുണ്ടായിരുന്ന ആളുകളോട് സംഭവം പറയുകയും ആ സമയം പെൺകുട്ടിയെ പി ന്തുടർന്ന് വരികയായിരുന്ന പ്രതിയെ അവിടെ
ഉണ്ടായിരുന്ന ആളുകൾ കൈയോടെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയാണ് ഉണ്ടായത്.
സംഭവം നടന്നു കഴിഞ്ഞപ്പോള്‍ തന്നെ അറസ്റ്റു ചെയ്ത അന്യസംസ്ഥാനക്കാരനായ പ്രതിയ്ക്ക് ജാമ്യം നല്‍കാതെ 18 മാസത്തിനുള്ളില്‍ വി ചാരണ പൂര്‍ത്തിയാക്കി ശിക്ഷ നല്‍കി എന്ന അപൂര്‍വ്വത കൂടി ഈ കേസിനുണ്ട്. നേമം പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന സുബിൻ
അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 13 സാക്ഷികളെ വിസ്തരിസ്തക്കുകയും 20 രേഖകളും 4
തൊണ്ടിമുതലകളും തെളിവിൽ ഹാജരാക്കുകയും ഉണ്ടായി.
പ്രോസിക്യൂഷന്വേണ്ടി പബ്ലിക്പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ. കെ. അജിത്പ്രസാദ്, അഭിഭാഷകരായ ബി ന്ദു വി . സി., ദുർഗ ആർ.
സി., മനുപ്രിയ ചെല്ലൻ എന്നിവർ ഹാജരായി.
"
https://www.facebook.com/Malayalivartha






















