അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു. വർഷങ്ങളായി നടന്നിരുന്ന ഈ സർവീസ് കൊവിഡ് കാലത്ത് നിർത്തലാക്കിയിരുന്നു.
തുടർന്ന്, ഭക്തജന കൂട്ടായ്മയായ വാസുദേവ സേവാസഭയുടെ നിരന്തര ശ്രമഫലമായി, ജി.സുധാകരൻ എം.എൽ.എ മുൻ കൈയെടുത്താണ് ബസ് സർവീസ് പുനരാരംഭിച്ചത്. പുലർച്ചെ 6.10ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്.
ചേർത്തല, വൈറ്റില, കൊടുങ്ങല്ലൂർ വഴിയാണ് സർവീസ്. 11.10ന് ബസ് ഗുരുവായൂരിലെത്തും. തിരികെ 12.10ന് ബസ് കായംകുളത്തേക്ക് പുറപ്പെടും. 187 രൂപയാണ് നിരക്ക്. വർഷങ്ങളായി മുടങ്ങിക്കിടന്ന ബസ് സർവീസ് ഈ ഓണക്കാലത്ത് ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് യാത്രക്കാരും ഭക്തരും.
ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ജി.സുധാകരൻ എം.എൽ.എ ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
"
https://www.facebook.com/Malayalivartha






















