ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ

നബിദിനത്തെ വരവേൽക്കുന്നതിനായി പള്ളികളും മദ്റസകളും അലങ്കാര ലൈറ്റുകൾ കൊണ്ടും തോരണങ്ങളാലും വർണകടലാസുകളാലും അലങ്കരിച്ച് ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ പള്ളികളിൽ പ്രഭാത മൗലിദ്, ഘോഷയാത്ര, അന്നദാനം,കുട്ടികളുടെ പ്രകർത്തന-കലാ പരിപാടികൾ, പ്രഭാഷണങ്ങൾ, വൈജ്ഞാനിക മത്സരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്.
മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ മനുഷ്യനെ നവീകരിക്കുന്നതും സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നതുമാണെന്നും തിന്മകളെയും അധാർമിക പ്രവർത്തനങ്ങളെയും നേരിടാൻ പ്രവാചക അധ്യാപനങ്ങൾ മുറുകെ പിടിക്കണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു. "
https://www.facebook.com/Malayalivartha






















