റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം

നെടുങ്ങപ്രയില്‍ അച്ഛനോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ നെടുങ്ങപ്ര തെക്കേക്കുടി വീട്ടില്‍ ബേസില്‍ ടി.ഏലിയാസിന്റെയും പിങ്കിയുടെയും മകന്‍ ജോഷ്വ ബേസില്‍ (6) ആണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ജോഷ്വയ്ക്ക് ഒരു സഹോദരിയുണ്ട്.
ഇന്നു രാവിലെ ഒമ്പത് മണിയോടെ കോട്ടപ്പടികുറുപ്പംപടി റോഡിലായിരുന്നു അപകടം. അച്ഛന്‍ ബേസിലിനൊപ്പം വീടിനടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു ജോഷ്വ. കടയില്‍ നിന്ന് തിരികെ വരുന്നവഴി റോഡ് മുറിച്ചുകടക്കുന്നതിനിടെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്. അച്ഛന് തൊട്ടുപിന്നാലെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച കുട്ടിയെ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ചു വീഴ്ത്തുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. ജോഷ്വ സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ടിപ്പര്‍ ലോറിയും ഡ്രൈവറെയും കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോട്ടപ്പടികുറുപ്പംപടി റോഡിലൂടെ ടിപ്പര്‍ ലോറികള്‍ അമിതവേഗതയിലാണ് പോകുന്നതെന്ന് നാട്ടുകാര്‍ക്ക് നേരത്തെ മുതല്‍ പരാതിയുണ്ട്.
https://www.facebook.com/Malayalivartha






















