Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍

24 AUGUST 2026 11:59 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നടന്‍ കുഞ്ചാക്കോ ബോബന്‍. മാവേലി ഭരിച്ചിരുന്ന കാലഘട്ടത്തിലെ സമത്വവും സമൃദ്ധിയും തിരികെ കൊണ്ടുവരികയും ആ ഭരണമാതൃകയോടു താരതമ്യപ്പെടുകയുമാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കും ഭരണാധികാരികള്‍ക്കുമുള്ള ഏറ്റവും വലിയ കടമ്പയെന്നു നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കേരളത്തിന്റെ ടൂറിസം മേഖല ആഗോളതലത്തില്‍ കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ''എന്റെ ജന്മനാടായ ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്നാണു വിളിക്കാറുള്ളത്. എന്നാല്‍ വെനീസില്‍ പോയപ്പോള്‍ തോന്നിയത്, വെനീസിനെ 'പടിഞ്ഞാറിന്റെ ആലപ്പുഴ' എന്ന് വിളിക്കേണ്ട ഘട്ടത്തിലേക്ക് കേരള ടൂറിസം വളര്‍ന്നു കഴിഞ്ഞെന്നാണ്. അത് ഏതൊരു മലയാളിക്കും ഏറെ അഭിമാനകരമാണ്'' – കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ടൂറിസം വളര്‍ച്ചയ്‌ക്കൊപ്പം യുവതലമുറയിലേക്കു ലഹരിയുടെ സ്വാധീനം എത്താതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ നടപ്പിലാക്കുന്ന 'തൂഫാന്‍' പദ്ധതി യുവതലമുറയെ സംരക്ഷിക്കാനുള്ള ശക്തമായ ആയുധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പോലും 'തൂഫാന്‍' ഉണ്ടാക്കിയ സ്വാധീനം തന്റെ ഒരു ഷൂട്ടിങ് അനുഭവത്തിലൂടെ അദ്ദേഹം വേദിയില്‍ പങ്കുവച്ചു.

നൂറ്റാണ്ടുകള്‍ നീണ്ട സ്വാതന്ത്ര്യസമര ചരിത്രത്തെ ഓര്‍മിപ്പിച്ച കുഞ്ചാക്കോ ബോബന്‍, വിഘടിച്ചു നിന്നതുകൊണ്ടാണു പണ്ടു കുറച്ചു ബ്രിട്ടിഷുകാര്‍ക്കു നമ്മളെ ഭരിക്കാന്‍ സാധിച്ചതെന്നും പിന്നീട് നമ്മള്‍ ഒന്നിച്ചപ്പോഴാണു സ്വാതന്ത്ര്യം നേടാനായതെന്നും ഓര്‍മിപ്പിച്ചു. ജാതിമതരാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് മലയാളികള്‍ ഒന്നിച്ചു ആഘോഷിക്കുന്ന ഓണം 'നാനാത്വത്തില്‍ ഏകത്വം' എന്ന ഭാരതീയ സങ്കല്പത്തിന്റെ മികച്ച ഉദാഹരണമാണെന്നും എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (57 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends