കോട്ടയത്ത് നാട്ടുകാര്‍ പൊരുവെയിലത്ത് കെട്ടിയിട്ട അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം ചിങ്ങവനത്ത് നാട്ടുകാര്‍ കെട്ടിയിട്ട അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസംകാരനായ കൈലാഷ് ജ്യോതി ബഹ്‌റെയാണ് മരിച്ചത്. ഒരു മണിക്കൂറോളം വെയിലത്ത് കെട്ടിയിട്ടതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി ആശുപത്രിയിലേയ്ക്ക് മാറ്റിയപ്പോഴേയ്ക്കും ഇയാള്‍ മരണത്തിന് കീഴടങ്ങിയിരുന്നു. മറ്റ് തൊഴിലാളികള്‍ക്കൊപ്പം ട്രെയിന്‍മാര്‍ഗ്ഗം ചിങ്ങവനത്ത് എത്തപ്പെട്ട ഇയാള്‍ കൂട്ടംതെറ്റിപ്പോകുകയും തുടര്‍ന്ന് മറ്റുള്ളവരെ തിരഞ്ഞ് പ്രദേശത്തെ വീടുകളില്‍ കയറിയിറങ്ങി ചോദിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മറ്റ് തൊഴിലാളികളെ തേടി പ്രദേശത്തെ വീടുകള്‍ ചുറ്റിപ്പറ്റി നടക്കുകയും വീട്ടുകാര്‍ ശ്രദ്ധിക്കുന്നുവെന്ന് കാണുമ്പോള്‍ സ്ഥലം ചോദിക്കുകയും ചെയ്യുന്നത് തുടര്‍ന്നതോടെ മോഷ്ടാവാണെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി കെട്ടിയിടുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പൊരുവെയിലത്ത് ഒരുമണിക്കൂറോളമാണ് ഇയാളെ കെട്ടിയിട്ടിരുന്നത്. വെയിലത്ത് ഒരു മണിക്കൂറോളം കഴിഞ്ഞ തൊഴിലാളി അവശനിലയിലായപ്പോഴാണു പൊലീസ് എത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അന്വേഷണം നടന്നു വരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയുകയുള്ളുവെന്നുമാണു പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടയാള്‍ പലവീടുകളിലും ഒളിഞ്ഞു നോക്കിയതിനാണ് നാട്ടുകാര്‍ പിടികൂടിയതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പൊലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























