മുകേഷിന് പ്രചരണവുമായി സുരാജും പിഷാരടിയും രംഗത്ത്

കൊല്ലത്തെ ഇടതുസ്ഥാനാര്‍ത്ഥി സിനിമാനടന്‍ മുകേഷിന് പ്രചരണവുമായി സഹപ്രവര്‍ത്തകരും ഹാസ്യതാരങ്ങളുമായ സുരാജ് വെഞ്ഞാറമൂടും രമേഷ് പിഷാരടിയും. കഴിഞ്ഞ ദിവസം കൊല്ലത്ത് പ്രചരണത്തിനിറങ്ങിയ ഇവര്‍ തമാശ പങ്കുവെച്ചും മുകേഷിനെ അനുകരിച്ചും പ്രചരണത്തില്‍ താരങ്ങളായി മാറി.തുറന്ന ജീപ്പില്‍ മണ്ഡലത്തിലൂടെ പര്യടനം നടത്തിയ ഇരുവരും ആരാധകരുമായി തമാശകള്‍ പങ്കുവെച്ചു. തങ്ങള്‍ മുകേഷിനെ വിജയിപ്പിക്കാന്‍ വന്നവരല്ലെന്നും നേരത്തേ തന്നെ ജയിച്ചിരിക്കുന്ന മുകേഷിന്റെ ഭൂരിപക്ഷം കൂട്ടുകയാണ് ഉദ്ദേശിക്കുന്നത് എന്നും ഇവര്‍ പ്രസംഗത്തില്‍ പറഞ്ഞു. മുകേഷിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ സുരാജ് മുകേഷിന്റെ ശബ്ദം അനുകരിച്ച് ജനങ്ങളെ കയ്യിലെടുക്കുകയും ചെയ്തു.മുകേഷ് സ്ഥാനാര്‍ത്ഥിയായതോടെ കുടുംബം പട്ടിണിയാകുമെന്നായിരുന്നു പിഷാരടിയുടെ കമന്റ്. മുകേഷ് രാഷ്ട്രീയത്തിലേക്ക് പോയതോടെ സിനിമയിലെ അദ്ദേഹത്തിന്റെ സ്ഥാനം തട്ടിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും പിഷാരടി പറഞ്ഞു. സെലിബ്രിറ്റി അഭിമുഖവും തമാശയും ചേര്‍ത്ത് മലയാളത്തിലെ പ്രമുഖ ചാനലില്‍ മുകേഷും രമേഷ് പിഷാരടിയും ചേര്‍ന്നുള്ള പരിപാടി വലിയ ഹിറ്റാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















