ചികിത്സയ്‌ക്കെത്തിയവര്‍ നേഴ്‌സിനെ കടന്നു പിടിക്കാന്‍ ശ്രമിച്ചു

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത്തെിയ യുവാക്കള്‍ ഡ്യൂട്ടി നഴ്‌സിനെ കടന്നുപിടിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെതിരെ ആശുപത്രി ജീവനക്കാര്‍ പണിമുടക്കി പ്രതിഷേധിച്ചു. ബുധനാഴ്ച രാത്രി 11.30ഓടെ ബൈക്കപകടത്തില്‍ പരിക്കേറ്റ വെള്ളായണി എം.എന്‍.എല്‍.പി.എസിന് സമീപം വടുതല വീട്ടില്‍ അര്‍ജുനന്‍ (23), വെള്ളായണി ദേവീക്ഷേത്രത്തിന് സമീപം വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ ശ്യാംരാജ് (24) എന്നിവര്‍ ചികിത്സ തേടി എത്തിയിരുന്നു. ഈസമയം അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് ശുശ്രൂഷിക്കുന്നതിനിടെ ഇവര്‍ കൈയില്‍ കയറി പിടിക്കുകയും പ്രതിഷേധിച്ച നഴ്‌സിനെ ഇരുവരും ചേര്‍ന്ന് അസഭ്യം പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് സംഭവങ്ങള്‍ക്ക് കാരണം. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ഇവരെ അവിടെയുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആശുപത്രിയില്‍ ഈ സമയം മറ്റൊരു അപകടത്തില്‍ പരിക്കേറ്റ രോഗിയുമായത്തെിയ കരമന സ്‌റ്റേഷനിലെ പൊലീസുകാര്‍ രംഗം നേരില്‍ കാണുകയും നേമം പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍ സ്ഥലത്തത്തെിയ നേമം പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















