പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ

പൂജ അവധിക്കാല തിരക്ക് പരിഗണിച്ച് തിരുവനന്തപുരം നോർത്തിലേക്ക് ബെംഗളൂരു, ബംഗാളിലെ സാന്ദ്രഗാച്ചി എന്നിവിടങ്ങളിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ .
ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് 16ന് വൈകുന്നേരം 4.40നാണ് സ്പെഷ്യൽ ട്രെയിൻ. പിറ്റേന്ന് രാവിലെ 10.30ന് തിരുവനന്തപുരം നോർത്തിലെത്തും,
ട്രെയിൻ നമ്പർ:06575. ബംഗാർപേട്ട്, തിരുപ്പൂർ,പോഡന്നൂർ,പാലക്കാട്,കോട്ടയം വഴിയാണ് സർവ്വീസ്. മടക്കസർവ്വീസ് തിരുവനന്തപുരം നോർത്തിൽ നിന്ന് 17ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും,
ട്രെയിൻ നമ്പർ:06576.ബംഗാളിലെ സാന്ദ്രഗാച്ചിയിലേക്കുള്ള സ്പെഷ്യൽട്രെയിൻ 15ന് ഉച്ചയ്ക്ക് 2.15ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് 17ന് ഉച്ചയ്ക്ക് 1.45ന് സാന്ദ്രഗാച്ചിയിലെത്തും,
ട്രെയിൻ നമ്പർ:06105.മടക്കസർവ്വീസ് സാന്ദ്രഗാച്ചിയിൽ നിന്ന് 18ന് ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് 20ന് രാവിലെ 9.55ന്തിരുവനന്തപുരം നോർത്തിലെത്തും,
ട്രെയിൻനമ്പർ:06106. കട്ടക്ക്, ഭുവനേശ്വർ,വിജയവാഡ,സേലം,ഈറോഡ് ,തിരുപ്പൂർ, കോട്ടയം വഴിയാണ് സർവ്വീസ് നടത്തുക
"
https://www.facebook.com/Malayalivartha


























