ചെന്നൈയില്‍ നിന്ന് തലസ്ഥാനത്തേക്ക് 70 കിലോ കഞ്ചാവ് കടത്ത് ... പ്രതി ഗിരിലാലിന് ജാമ്യമില്ല, പ്രതിക്ക് കസ്റ്റോഡിയല്‍ വിചാരണ, ലഹരിക്കടത്തു കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിചാരണ തീരും വരെ പ്രതി പുറം ലോകം കാണണ്ടന്ന് കോടതി

ചെന്നൈയില്‍ നിന്ന് തലസ്ഥാനത്തേക്ക് 70 കിലോ കഞ്ചാവ് കടത്ത് കേസില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി പി.ജി. ഗിരിലാലിന് തലസ്ഥാന വിചാരണ കോടതി ജാമ്യം നിഷേധിച്ചു.
തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്. പ്രതിയെ ജയിലിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു. ചെന്നൈയില്‍ നിന്ന് ബസ് മാര്‍ഗ്ഗം കളിയിക്കാവിളയിലെത്തിയ പ്രതി ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പാറശ്ശാലക്ക് സമീപം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പിടിയിലായത്.
ലഹരിക്കടത്തു കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിചാരണ തീരും വരെ പ്രതി പുറം ലോകം കാണണ്ടന്ന് നിരീക്ഷിച്ചാണ് പ്രതിയുടെ ജാമ്യഹര്‍ജി കോടതി തള്ളി ഉത്തരവായത്.
ഗൗരവമേറിയ ആരോപണമുള്ള കേസിനാധാരമായ കുറ്റകൃത്യത്തില്‍ പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കേസ് റെക്കോര്‍ഡില്‍ കാണുന്നു. പ്രഥമ ദൃഷ്ട്യാ പ്രതിയുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡില്‍ കാണുന്നുണ്ട്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട് വിചാരണ തുടങ്ങാനിരിക്കുകയുമാണ്. ഈ ഘട്ടത്തില്‍ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതി ഒളിവില്‍ പോകാനും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് ജാമ്യം നിരസിച്ചത്.
സംഭവം നടന്നത് 2022 ആഗസ്റ്റ് 24 നായിരുന്നു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് കുറ്റപത്രത്തില്‍ പറയുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, ഇന്‍സ്‌പെക്ടര്‍ മുകേഷ്, പ്രിവന്റ് ഓഫീസര്‍മാരായ വൈശാഖ്, ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha
























