സിദ്ധാർത്ഥ് ലൂത്രയെ പിണറായി ഇറക്കിയതെങ്ങനെ ? ഫീസായി കൊടുത്തത് എത്ര ലക്ഷങ്ങൾ? അമ്പരന്ന് സി പി എം

രാജ്യത്തെ നീതിന്യായ ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ രംഗത്തിറക്കിയാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകളും മരുമകനും തങ്ങളുടെ ജീവിതം തന്നെ അവസാനിപ്പിക്കാവുന്ന ഒരു കേസിൽ നിന്നും ഊരിപോയത്. രാഹുൽ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും വിശ്വസ്തനായ ലൂത്രക്ക് ഒരു സിറ്റിങ്ങിൽ ഹാജരാകണമെങ്കിൽ ലക്ഷങ്ങൾ ഫീസ് കൊടുക്കണം. പിണറായിയുടെ കേസോടെ വീണ്ടും ഇന്ത്യന്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി ലൂത്ര മാറി. ഡല്‍ഹിയിലെ പ്രമുഖ നിയമ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, ഗണിതശാസ്ത്ര പഠനത്തിന് ശേഷം നിയമലോകത്തേക്ക് കടന്നുവന്ന ലൂത്രയുടെ കരിയര്‍ ഏതൊരാൾക്കും പ്രചോദനകരമാണ്.
സിദ്ധാർത്ഥ് ലൂത്ര പിണറായിയുടെ കേസ് ഏറ്റെടുത്തപ്പോൾ തന്നെ അദ്ദേഹം ജയിക്കുമെന്ന് ഉറപ്പായിരുന്നു. വൻകിട അഴിമതികൾ നടത്തിയവർക്ക് വേണ്ടി രാജ്യത്തെ കോടതികളിൽ ഹാജരായിട്ടുള്ള ലൂത്രക്ക് നിസാരമായിരുന്നു മാസപ്പടി കേസ്. ലൂത്രക്ക് വേണ്ടി പിണറായി മുടക്കിയ പണം മുതലായെന്നു തന്നെ പറയേണ്ടി വരും ഹൈക്കോടതി ഡിവിഷൻ ബഞ്ചിലെ വിധി കണ്ടാൽ. ലൂത്രയെ രംഗത്തിറക്കിയതോടെ മറ്റൊരു ലാവ്ലിൻ കേസുപോലെ മാസപ്പടിയും മാറി. ഒരു കമ്യൂണിസ്റ്റ് നേതാവിന് ലൂത്രയെ പോലൊരാളെ വാദിക്കാൻ കിട്ടിയതിൽ കമ്യൂണിസ്റ്റുകാർ പോലും അമ്പരക്കുന്നു.
സുപ്രീം കോടതിയിലെ പ്രമുഖനായ ഒരു മുതിർന്ന അഭിഭാഷകനായ ലൂത്ര ക്രിമിനൽ നിയമം, ഭരണഘടനാ കാര്യങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിലെ ഏറ്റവും മുൻനിരയിലുള്ള നിയമവിദഗ്ദ്ധരിലൊരാളായി കണക്കാക്കപ്പെടുന്നു.
2012 ജൂലൈ മുതൽ 2014 മെയ് വരെ സുപ്രീം കോടതിയിൽ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ പദവിയിലിരിക്കെ മൗലികാവകാശങ്ങൾ, തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ, ക്രിമിനൽ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രതിനിധീകരിച്ചു. 2025 മുതൽ നാഷണൽ ലോ യൂണിവേഴ്സിറ്റി ഡൽഹിയിൽ ക്രിമിനൽ നിയമ വിഭാഗത്തിൽ 'കെ.എൽ. അറോറ ചെയർ പ്രൊഫസർ' ആയി അദ്ദേഹം നിയമിതനായി.
ഇന്ത്യയിലെ പ്രശസ്ത മുതിർന്ന അഭിഭാഷകനായിരുന്ന പരേതനായ കെ.കെ. ലൂത്രയുടെ മകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സഹോദരി ഗീത ലൂത്രയും സുപ്രീം കോടതിയിലെ പ്രമുഖ മുതിർന്ന അഭിഭാഷകയാണ്. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളേജിൽ നിന്ന് മാത്തമാറ്റിക്സിൽ ബിരുദവും, ക്യാമ്പസ് ലോ സെന്ററിൽ നിന്ന് നിയമ ബിരുദവും നേടിയ അദ്ദേഹം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനോളജിയിൽ എം.ഫിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
നിർഭയ കേസ് ഉൾപ്പെടെ ഇന്ത്യയിലുടനീളം വലിയ മാധ്യമശ്രദ്ധ നേടിയ നിരവധി ഹൈ-പ്രൊഫൈൽ ക്രിമി, കോർപ്പറേറ്റ് കേസുകളിൽ അദ്ദേഹം ഹാജരായിട്ടുണ്ട്. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി കേരള ഹൈക്കോടതിയിൽ ഹാജരായി വാദിച്ചത് സിദ്ധാർത്ഥ് ലൂത്രയാണ്. ഇതിനെത്തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ കേസിൽ വിജിലൻസ് അന്വേഷണത്തിന് സ്റ്റേ അനുവദിച്ചു .
നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി തിളങ്ങിയ അദ്ദേഹം, ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ ആഗോള ഭീമന്മാരുടെ വരെ വിശ്വസ്തനായ കൗണ്‍സലായി മാറിയത് കഠിനാധ്വാനത്തിന്റെയും നിയമപരമായ അഗാധ പാണ്ഡിത്യത്തിന്റെയും മാത്രം കരുത്തിലാണ്. മന്മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുള്ള ലൂത്ര, വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങളില്‍ എന്നും മുന്‍നിരയിലുണ്ടായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തങ്ങളുടെ സങ്കീര്‍ണ്ണമായ നിയമപ്രശ്‌നങ്ങളില്‍ അവസാന ആശ്രയമായി കാണുന്നതും ഈ പ്രതിഭയെയാണ്. ക്യാബിനകത്തും ഊണ്‍മേശയിലും ഉറക്കമൊഴിഞ്ഞും കേസിന്റെ ഇഞ്ചോടിഞ്ചായ വിശദാംശങ്ങള്‍ പഠിച്ചെടുക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. കേവലം വാചകക്കസര്‍ത്തുകള്‍ക്കപ്പുറം ആഴത്തിലുള്ള ഗവേഷണത്തിലൂടെ വിഷയങ്ങളെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. രാഷ്ട്രീയ ഭേദമന്യേ ഭരണാധികാരികളും ഉന്നതരും പ്രതിസന്ധിയിലാകുമ്പോള്‍ ലൂത്രയുടെ നിയമോപദേശവും കോടതിയിലെ സാന്നിധ്യവും അനിവാര്യമായി മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല.
അത്തരത്തിലുള്ള ഒരു നിയമപോരാട്ടത്തിലാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച എക്‌സാലോജിക്-സി.എം.ആര്‍.എല്‍ മാസാപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും സുപ്രീം കോടതിയില്‍ നിന്ന് അപ്രതീക്ഷിതവും നിര്‍ണ്ണായകവുമായ താല്‍ക്കാലിക ആശ്വാസം ലഭിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ലൂത്ര കേസില്‍ ഹാജരായതോടെയാണ് പിണറായി വിജയനും കുടുംബത്തിനും കടുത്ത നിയമക്കുരുക്കുകളില്‍ നിന്ന് ആദ്യഘട്ടത്തില്‍ തന്നെ മോചനം സാധ്യമായത്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലും അതിനുമുമ്പ് സിംഗിള്‍ ബെഞ്ചിലും നടന്ന നിയമപോരാട്ടങ്ങളുടെ വ്യാപ്തിയും സാങ്കേതികത്വവും കൃത്യമായി ചൂണ്ടിക്കാണിച്ചാണ് ലൂത്ര സുപ്രീം കോടതിയില്‍ വാദിച്ചത്. ഹൈക്കോടതിയില്‍ വിചാരണ റൊസ്റ്റര്‍ പോലുമില്ലാത്ത സിംഗിള്‍ ബെഞ്ചാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ സ്വഭാവമുള്ള ഈ കേസ് പരിഗണിച്ച് നേരിട്ട് എഫ്.ഐ.ആര്‍ ഇടാന്‍ ഉത്തരവിട്ടതെന്ന് ലൂത്ര ശക്തമായി വാദിച്ചു. ഇത്രയും വിചിത്രമായ നടപടിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ക്ക് ലീവ് ടു അപ്പീല്‍ പോലും നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലൂത്രയുടെ ഈ സമാനതകളില്ലാത്ത വാദമുഖങ്ങളെ സുപ്രീം കോടതി പൂര്‍ണ്ണമായും അംഗീകരിക്കുകയായിരുന്നു.
ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അര്‍ഹതയില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കര്‍ശന നിലപാട് പരമോന്നത കോടതി തള്ളിക്കളഞ്ഞു. തുടര്‍ന്ന്, വിജിലന്‍സ് അന്വേഷണ നടപടികള്‍ അടുത്ത ഏഴു ദിവസത്തേക്ക് പൂര്‍ണ്ണമായി സ്റ്റേ ചെയ്യാനും ഉത്തരവിട്ടു. ഡിവിഷന്‍ ബെഞ്ചിന്റെ ഇത്തരം വിചിത്രമായ സമീപനങ്ങള്‍ക്കെതിരെയുള്ള നിയമപോരാട്ടത്തില്‍ ലൂത്രയുടെ ഇടപെടല്‍ രാഷ്ട്രീയ കേരളത്തെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച ഉത്തരവില്‍ ഹര്‍ജിക്കാരുടെ പേര് നേരിട്ട് പറഞ്ഞിട്ടില്ലെന്നും അതിനാല്‍ അവര്‍ ബാധിക്കപ്പെട്ട കക്ഷികളല്ലെന്നുമുള്ള ഡിവിഷന്‍ ബെഞ്ചിന്റെ യുക്തിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ ഔദ്യോഗിക രേഖകളില്‍ ഇവരുടെ പേരുകള്‍ വ്യക്തമായി ഉന്നയിക്കുമ്പോള്‍, ഈ കേസില്‍ ഇവര്‍ എങ്ങനെ ബാധിക്കപ്പെടാത്തവരാകും എന്ന് കോടതി കര്‍ശനമായി ചോദിച്ചു.
നവീകരിച്ച ബി.എന്‍.എസ്.എസ് പ്രകാരമുള്ള പൗരന്മാരുടെ അവകാശങ്ങളെയും സുപ്രീം കോടതി എടുത്തുപറഞ്ഞു. പഴയ നിയമപ്രകാരം കോടതി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ എതിര്‍കക്ഷിയുടെ ഭാഗം കേള്‍ക്കേണ്ടതില്ലായിരുന്നുവെങ്കില്‍, പുതിയ ബി.എന്‍.എസ്.എസ് നിയമപ്രകാരം കുറ്റാരോപിതന് പ്രാഥമികമായി തന്റെ ഭാഗം വ്യക്തമാക്കാനുള്ള അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആരോപണവിധേയരുടെ ഈ നിയമപരമായ അവകാശങ്ങളെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹനിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതി ആരോപണങ്ങളും അടങ്ങിയ ഇ.ഡി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച ഉത്തരവില്‍ തങ്ങള്‍ 'ബാധിക്കപ്പെട്ട കക്ഷികള്‍' ആണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു. അപ്പീല്‍ സമര്‍പ്പിക്കാനും ഹൈക്കോടതിയില്‍ അതില്‍ വാദം പൂര്‍ത്തിയാക്കാനും ആവശ്യമായ സമയം അനുവദിക്കുന്നതിനാണ് എഫ്.ഐ.ആറിലെ അന്വേഷണം ഏഴു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.
ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ കെ.എം. ഷാജഹാന്റെ അഭിഭാഷകനെയും സുപ്രീം കോടതി ബെഞ്ച് വിചാരണ വേളയില്‍ ചോദ്യം ചെയ്യുകയുണ്ടായി. ഇ.ഡി വാര്‍ത്ത പുറത്തുവിട്ട ഉടന്‍ തന്നെ പ്രതി ചേര്‍ക്കപ്പെടേണ്ട പ്രമുഖരെ കക്ഷികളാക്കാതെ എന്തിനാണ് ഇത്ര ധൃതിപിടിച്ച് ഹൈക്കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് വി. മോഹന ആരായുകയുണ്ടായി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാത്രമല്ല, അന്വേഷണം ഉടന്‍ ആരംഭിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചതിലെ സാങ്കേതിക പ്രശ്‌നങ്ങളും കോടതി പരിശോധിച്ചു.
അതേസമയം, കേസിലെ വസ്തുതകളെക്കുറിച്ചോ കുറ്റാരോപണങ്ങളുടെ യഥാര്‍ത്ഥ സത്യവസ്ഥയെക്കുറിച്ചോ തങ്ങള്‍ യാതൊരുവിധ നിരീക്ഷണങ്ങളും നടത്തുന്നില്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ വളരെ വ്യക്തമായി എടുത്തുപറഞ്ഞിട്ടുണ്ട്. അപ്പീല്‍ ഹര്‍ജി സ്വീകരിക്കാനും അത് ഹൈക്കോടതിയില്‍ കേള്‍ക്കാനുമുള്ള അവകാശം മാത്രമാണ് ഇപ്പോള്‍ ഹര്‍ജിക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്. എഫ്.ഐ.ആറിലെ തുടര്‍നടപടികള്‍ ഇനി കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് വീണ്ടും പരിഗണിക്കേണ്ടത്.
2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സി.എം.ആര്‍.എല്‍ കമ്പനി, വീണാ തൈക്കണ്ടിയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സിന് യാതൊരു സേവനവും നല്‍കാതെ 1.72 കോടി രൂപ മാസാപ്പടിയായി നല്‍കിയെന്നാണ് കേസ്. ഈ സംഭവത്തില്‍ ഇ.ഡി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് എഫ്.ഐ.ആറിന് ഉത്തരവിടുകയും ചെയ്യുകയായിരുന്നു. ഈ നടപടിയാണ് സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിലൂടെ താല്‍ക്കാലികമായി സ്റ്റേ ചെയ്യപ്പെട്ടിരിക്കുന്നത്.
സുപ്രീം കോടതിയുടെ അടിയന്തര ഇടപെടല്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് നേതൃത്വത്തിനും വലിയ രാഷ്ട്രീയ ആശ്വാസമാണ് സമ്മാനിച്ചിരിക്കുന്നത്. സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെയും നിയമപരമായ പാളിച്ചകളും പോരായ്മകളും പരമോന്നത കോടതിയില്‍ തുറന്നുകാട്ടാന്‍ പ്രമുഖ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയ്ക്കായി എന്നത് ഇടതുപക്ഷ കേന്ദ്രങ്ങള്‍ വലിയ വിജയമായാണ് വിലയിരുത്തുന്നത്.
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഒരുപോലെ മാതൃകയായ സിദ്ധാര്‍ത്ഥ് ലൂത്ര, തന്റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് താങ്ങായി നില്‍ക്കണമെന്ന പിതാവ് കെ.കെ. ലൂത്രയുടെ വാക്കുകളെ മുറുകെപ്പിടിക്കുന്ന വ്യക്തിയാണ്. അന്താരാഷ്ട്ര പ്രശസ്തി നേടിയ കനത്ത പോരാട്ടങ്ങളില്‍ വിജയം വരിച്ചപ്പോഴും ലൂത്രയുടെ ആ വിനയവും ശാന്തതയും കൈവിട്ടുപോയിട്ടില്ല. വായനയും സംഗീതവും പ്രകൃതി സ്‌നേഹവും മുഖമുദ്രയാക്കിയ ഈ നിയമജ്ഞന്‍, രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന ഒരു അടയാളപ്പെടുത്തലാണ്.
മാസപ്പടി കേസിലെ അപ്പീലില്‍ ഹൈക്കോടതിയിൽ ശക്തമായ വാദമുഖങ്ങളാണ് പിണറായി വിജയന്‍റെ അഭിഭാഷകന്‍ നടത്തിയത്. സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ എം ഷാജഹാന് രാഷ്ട്രീയ താൽപര്യമെന്ന് പിണറായി വിജയന്‍റെ അഭിഭാഷകന്‍ വാദിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം ഇല്ലെന്ന കാര്യം സിംഗിൾ ബെഞ്ച് പരിശോധിക്കേണ്ടിയിരുന്നു. എന്ത് കുറ്റം ചെയ്‌തെന്ന് ഇഡിയും പറഞ്ഞിട്ടില്ലെന്നും വാദമുണ്ടായി.. പിണറായി വിജയനും വീണയ്ക്കും റിയാസിനുമായി പ്രമുഖ അഭിഭാഷകരുടെ നിരയാണ് കോടതിയില്‍ ഹാജരായത്.
പിണറായി വിജയനായി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് ഹൈക്കോടതിയില്‍ ഹാജരായത്. സിദ്ധാർഥ് ലൂത്ര ഓൺലൈനിലാണ് പിണറായിക്ക് വേണ്ടി ഹാജരായത്. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കായി അഡ്വ. എൻ ഹരിഹരനാണ് ഹാജരായത്. ഇഡിയുടെ അന്വേഷണാധികാരത്തെ പിണറായിയുടെ അഭിഭാഷകൻ ചോദ്യം ചെയ്തു. കമ്പനി ആക്ട് പ്രകാരം ചില കാര്യങ്ങളിൽ എസ്.എഫ്.ഐ.ഒക്ക് മാത്രമേ അന്വേഷണം നടത്താനാകൂ എന്നും ഇഡിയുടെ പി.എം.എൽ.എ. സെക്ഷൻ 66(2) പ്രകാരമുള്ള കത്ത് തുടർനടപടികൾക്ക് മതിയായ അടിസ്ഥാനമല്ലെന്നും വാദിച്ചു.
എസ്.എഫ്.ഐ.ഒ അന്വേഷണം ഏറ്റെടുത്താൽ മറ്റ് ഏജൻസികൾക്ക് അതേ കുറ്റത്തിൽ അന്വേഷണം തുടരാനാകില്ലെന്നും വാദം ഉയര്‍ന്നു. സിംഗിൾ ബെഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരത്തിൽ കൈകടത്തിയെന്നും പ്രതിഭാഗം വാദിച്ചു. ഷാജഹാന് രാഷ്ട്രീയ അജണ്ട ഉണ്ടെന്നും വാദമുണ്ടായി. ഹർജിക്കാരൻ രാഷ്ട്രീയക്കാരനല്ലല്ലോ എന്ന് കോടതി ചോദിച്ചു. ഷാജഹാനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നാണ് വീണയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഷാജഹാന് ഹർജി നൽകാൻ നിയമപരമായ അവകാശമുണ്ടോ എന്നും വീണയുടെ അഭിഭാഷകൻ ചോദ്യം ഉന്നയിച്ചു.
ലൂത്രയുടെ വാദത്തിലാണ് സിഎംആർഎൽ - എക്‌സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരായ അന്വേഷണമാണ് സ്റ്റേ ചെയ്തത്.
കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും മറ്റുള്ളവരും നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ കെ.എം. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള ഹർജികൾ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഇതിനുമുമ്പ് മെറിറ്റിലേക്ക് കടക്കാതെ തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് പിണറായി അടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീലുകൾ വിശദമായി കേൾക്കണമെന്ന് കഴിഞ്ഞാഴ്ച സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹൈക്കോടതി അപ്പീൽ പരിഗണിക്കുകയും സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയും ഉണ്ടായത്.
'നാല് അപ്പീലുകളും ഫയലിൽ സ്വീകരിക്കുന്നു. തൽഫലമായി, ചോദ്യം ചെയ്യപ്പെടുന്ന ഈ കോടതിയിലെ സിംഗിൾ ബെഞ്ചിന്റെ വിധി അടുത്ത വാദം കേൾക്കുന്ന തീയതി വരെ സ്റ്റേ ചെയ്യുന്നു. എഫ്‌ഐആറിന്മേലുള്ള തുടർ അന്വേഷണം അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കുന്നു,' കോടതി വ്യക്തമാക്കി.
പിണറായി അടക്കമുള്ളവരെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് കേസിൽ തീരുമാനമെടുത്തതെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വാദിച്ചു.
എസ്‌ഐടിയെ ഉപയോഗിച്ച് പ്രാഥമിക അന്വേഷണം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ, ഈ വിഷയത്തിൽ കക്ഷിയല്ലാത്ത, രാഷ്ട്രീയ പ്രേരിത താൽപ്പര്യങ്ങളുള്ള ഒരാൾ ഇടപെട്ടുവെന്നും അഭിഭാഷകൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥാനത്ത് സ്വയം അവരോധിച്ചുകൊണ്ട്, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സിംഗിൾ ജഡ്ജി നിർദ്ദേശം നൽകിയത് അധികാരപരിധി ലംഘിക്കുന്ന നടപടിയാണെന്നും, ഇത്തരം കാര്യങ്ങൾ നിർവഹിക്കേണ്ടത് എക്‌സിക്യൂട്ടീവ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ഇതൊരു പൊതുതാൽപ്പര്യ ഹർജി ആയതിനാൽ, സിംഗിൾ ജഡ്ജി ഈ കേസ് പരിഗണിക്കാൻ പാടില്ലായിരുന്നു. മാത്രമല്ല, പൊതുതാൽപ്പര്യ ഹർജികൾക്ക് പാലിക്കേണ്ട നടപടിക്രമങ്ങളും ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അഴിമതി നിരോധന നിയമപ്രകാരം നിലനിൽക്കുന്ന കുറ്റകൃത്യങ്ങൾ ഒന്നുംതന്നെ ഇവിടെയില്ല. വീണയുടെ കമ്പനി സേവനങ്ങൾ നൽകിയതിനാണ് തുക ലഭിച്ചത്. ആ പണം പിണറായി വിജയന്റെയോ മുഹമ്മദ് റിയാസിന്റെയോ കൈകളിൽ എത്തിയതിന് യാതൊരു തെളിവുമില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു.
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിയോട് പൂർണ്ണമായും യോജിക്കുന്നില്ലെങ്കിലും, ഇ.ഡിയുടെ കൈവശമുള്ള കുറ്റകൃത്യങ്ങളുടെ രേഖകൾ പരിശോധിച്ച് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതുകൊണ്ട് സർക്കാർ ആ ഉത്തരവിനെ മാനിക്കുകയാണ് ചെയ്തതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.
കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്ന വസ്തുവകകൾ ലഭിക്കുമ്പോൾ സംസ്ഥാന അന്വേഷണ ഏജൻസി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഇ.ഡി വാദിച്ചു. പി.എം.എൽ.എ കേസുകളിൽ എസ്.എഫ്.ഐ.ഒയ്ക്ക് മാത്രമാണ് അധികാരമെന്ന വാദം നിലനിൽക്കില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ ലൂത്രയുടെ വാദങ്ങൾ ഇതെല്ലാം തള്ളി.ഒരു പക്ഷേ ലൂത്ര ഇല്ലായിരുന്നെങ്കിൽ പിണറായിക്കും കുടുംബത്തിനും എന്തു സംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കുന്നത് രസമായിരിക്കും.
https://www.facebook.com/Malayalivartha

























