ജോസ് ആലുക്കാസ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചു; ഓൺലൈൻ ആഭരണ ഷോപ്പിംഗ് കൂടുതൽ സുഗമമാകും

ഗുണമേന്മ, നൂതനത്വം, ട്രെൻഡി ആഭരണങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ജോസ് ആലുക്കാസ് ഓൺലൈനിലൂടെ ആഭരണങ്ങൾ വാങ്ങുന്നത് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചു. മൊബൈൽ ഉപയോക്താക്കൾക്ക് മുൻഗണന നൽകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത വെബ്സൈറ്റിലൂടെ ആഭരണ ശേഖരങ്ങൾ വേഗത്തിലും എളുപ്പത്തിലും പരിചയപ്പെടാനാകും. മെച്ചപ്പെട്ട ദൃശ്യാവിഷ്കാരവും ലളിതമായ നാവിഗേഷനും ഉൽപ്പന്നങ്ങളുടെ വ്യക്തമായ വർഗീകരണവുമാണ് പുതിയ വെബ്സൈറ്റിൻ്റെ സവിശേഷതകൾ.
പരമ്പരാഗത ഉൽപ്പന്ന പട്ടികകൾക്കപ്പുറം, ആഭരണങ്ങൾ മോഡലുകൾ അണിഞ്ഞുള്ള വീഡിയോകളിലൂടെ പരിചയപ്പെടാൻ ‘ഡിസ്കവർ’ വിഭാഗം അവസരമൊരുക്കുന്നു. സോഷ്യൽ മീഡിയ മാതൃകയിലുള്ള സ്വൈപ്പ് സംവിധാനത്തിലൂടെ വിവിധ ഡിസൈനുകൾ കാണാനും വീഡിയോകൾ ലൈക്ക് ചെയ്ത് ഇഷ്ടപ്പെട്ടവ പിന്നീട് വീണ്ടും കണ്ടെത്താനും കഴിയും. വീട്ടിലിരുന്ന് ആഭരണങ്ങൾ പരീക്ഷിച്ചുനോക്കാൻ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) സംവിധാനവും ലഭ്യമാണ്. നിലവിലുള്ള ഉപഭോക്താക്കൾക്കായി പർച്ചേസ് പൂർത്തിയാക്കുന്നതിനുള്ള ചെക്ക്ഔട്ട് നടപടികൾ രണ്ട് ഘട്ടങ്ങളായി ചുരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനും മാറിവരുന്ന ഡിജിറ്റൽ താൽപര്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചതെന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസ് പറഞ്ഞു.
പുതിയ വെബ്സൈറ്റ് www.josalukkasonline.com എന്ന വിലാസത്തിൽ സന്ദർശിക്കാം.
https://www.facebook.com/Malayalivartha


























