സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോഗ്രാമിന് 23 രൂപയാണ് കൂടിയത്. അൺഗാർബിൾഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാർബിൾഡിന് 750 രൂപ നൽകണം. നവരാത്രി, ദീപാവലി സീസണിൽ വടക്കേ ഇന്ത്യൻ ഡിമാൻഡ് വർധിച്ചതാണ് വില ഉയരാൻ കാരണം.
കർണാടകയിൽ പ്രതീക്ഷിച്ചതുപോലെ ഉൽപ്പാദനം ഉണ്ടായിട്ടില്ല. ഇതും ആവശ്യം ഉയരാൻ കാരണമായിട്ടുണ്ട്. കർണാടക കേന്ദ്രീകരിച്ചുള്ള കച്ചവടമാണ് കൂടിയതെന്ന് കച്ചവടക്കാർ . തമിഴ്‌നാട്ടിൽ ഈ വർഷം ഉൽപ്പാദനം കുറവായിരുന്നു.അന്താരാഷ്ട മാർക്കറ്റിലും ഇന്ത്യൻ കുരുമുളകിന്റെ വില വർദ്ധനവിലാണ്.
"
https://www.facebook.com/Malayalivartha
























