ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...

പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയിലാഴ്ത്തി ഇറാന്റെ ചരിത്രത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ആ പ്രഖ്യാപനം പുറത്തുവന്നിരിക്കുകയാണ്! യുഎസിന്റെയും ഇസ്രയേലിന്റെയും നിരന്തരമായ സൈനിക ഭീഷണികൾക്ക് മറുപടിയായി, രാജ്യത്തിന്റെ പുതിയ പ്രതിരോധ മന്ത്രിയായി മെഹ്ർദാദ് അഖ്ലാഖിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ നിയമിച്ചു. സൈനിക പശ്ചാത്തലമില്ലാത്ത ഒരാൾ ഇറാന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ തലപ്പത്തെത്തുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്. ഫതേ-110, സെജ്ജിൽ തുടങ്ങിയ മാരക ബാലിസ്റ്റിക് മിസൈൽ പ്രോജക്റ്റുകളുടെ ശിൽപിയായ അഖ്ലാഖിയുടെ വരവ് ശത്രുരാജ്യങ്ങൾക്കുള്ള കൃത്യമായ യുദ്ധമുന്നറിയിപ്പാണ്. ഇറാന്റെ മുഴുവൻ ആയുധപ്പുരകളും അതിവേഗം നിറയ്ക്കാനും, പ്രതിരോധ കേന്ദ്രങ്ങൾ അതിസുരക്ഷിതമായ ഭൂഗർഭ അറകളിലേക്ക് മാറ്റാനുമുള്ള ദൗത്യമാണ് ഈ പുതിയ 'മിസൈൽ മാൻ' ഏറ്റെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























