ഉപഭോക്തൃ ആശയവിനിമയത്തില്‍ വിപ്ലവകരമായ മാറ്റവുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് ഓള്‍ ഇന്‍ സോണ്‍

വെബ്സൈറ്റ് സന്ദര്‍ശകരുമായുള്ള ആശയവിനിമയം കൂടുതല്‍ ലളിതവും കാര്യക്ഷമവുമാക്കാന്‍ പുതിയ ക്ലൗഡ് അധിഷ്ഠിത ഡിജിറ്റല്‍ ഇന്‍റര്‍കോം പ്ലാറ്റ്‌ഫോമായ 'കോളി360' വിപണിയിലെത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ ഓള്‍ ഇന്‍ സോണ്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് പുതിയ ഉത്പന്നം വികസിപ്പിച്ചെടുത്തത്. വെബ്സൈറ്റ് സന്ദര്‍ശനത്തില്‍ നിന്നും പുതിയ വാണിജ്യ സാധ്യതകള്‍ തേടുന്നതിനായി നിലവില്‍ ഉപയോഗിച്ചു വരുന്ന പരമ്പരാഗത കോണ്‍ടാക്റ്റ് ഫോമുകള്‍, ചാറ്റ്ബോട്ടുകള്‍, സങ്കീര്‍ണ്ണമായ ഹാര്‍ഡ് വെയര്‍ ഇന്‍റര്‍കോം വയറിംഗുകള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കാന്‍ കോളി360 ലൂടെ സാധിക്കുമെന്ന് ഓള്‍ ഇന്‍ സോണ്‍ സ്ഥാപകന്‍ നിതിന്‍ പത്രോസ് പറഞ്ഞു. ഇതിനു പകരമായി വെബ് ബ്രൗസറിലൂടെ നേരിട്ട് ഓഡിയോ, വീഡിയോ കോളുകളും എന്‍ക്രിപ്റ്റഡ് തത്സമയ ചാറ്റും സാധ്യമാക്കുന്ന സംവിധാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കള്‍ക്കോ സന്ദര്‍ശകര്‍ക്കോ പ്രത്യേക ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഒറ്റ ക്ലിക്കിലൂടെ സ്ഥാപനങ്ങളുമായോ ഉപഭോക്താക്കളുമായോ പരസ്പരം ബന്ധപ്പെടാന്‍ കോളി360 വഴി സാധിക്കുന്നു. വ്യക്തിഗത ഫോണ്‍ നമ്പറുകള്‍ നല്‍കാതെ തന്നെ തികച്ചും സ്വകാര്യത ഉറപ്പാക്കുന്ന ഡിജിറ്റല്‍ ഇന്‍റര്‍കോം ഐഡി, എന്‍എഫ്സി, ക്യുആര്‍ കോഡ് സംവിധാനങ്ങള്‍ എന്നിവ ഇതിന്‍റെ പ്രത്യേകതയാണ്.
ഓരോ ഇന്‍കമിങ് കോളും തനിയെ ഉപഭോക്തൃ സൂചകങ്ങളാക്കി മാറ്റുന്ന ഓട്ടോമേറ്റഡ് ലീഡ് ക്യാപ്ചര്‍, ഗൂഗിള്‍ ഇമെയില്‍ വെരിഫിക്കേഷനിലൂടെ ആധികാരികത ഉറപ്പാക്കുന്ന ട്രസ്റ്റ് ബാഡ്ജ്, സ്മാര്‍ട്ട് കോള്‍ റൂട്ടിംഗ് തുടങ്ങിയ സംവിധാനങ്ങളും ഈ പ്ലാറ്റ്‌ഫോമിലുണ്ട്. വേര്‍ഡ്പ്രസ്സ്, ഷോപ്പിഫൈ, വിക്സ് തുടങ്ങി ഏത് വെബ്സൈറ്റുകളിലും വളരെ എളുപ്പത്തില്‍ കോളി360 കൂട്ടിച്ചേര്‍ക്കാവുന്നതാണ്. വീടുകള്‍, അപ്പാര്‍ട്ട്മെന്‍റുകള്‍, ഓഫീസുകള്‍, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്കെല്ലാം ഇത് ഒരുപോലെ പ്രയോജനകരമാണ്.
ബിഗ് ഡാറ്റാ പ്രോസസിംഗ്, ഐടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓള്‍ ഇന്‍ സോണ്‍ പ്രൈവറ്റ് ലിമിറ്റഡ്. കൂടുതല്‍ വിവരങ്ങള്‍ www.cally360.com എന്ന വെബ്സൈറ്റിലൂടെയും ceo@cally360.com എന്ന ഇമെയില്‍ വഴിയും ലഭ്യമാണ്.
https://www.facebook.com/Malayalivartha


























