പേരാമ്പ്ര മരക്കാടി തോട്ടിൽ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...

കോഴിക്കോട് പേരാമ്പ്രയിൽ നാടിനെ നടുക്കി അജ്ഞാത രാസമാലിന്യ പ്രവാഹം. പേരാമ്പ്ര പഞ്ചായത്തിലെ മരക്കാടി തോട്ടിലാണ് ചോരപ്പുഴയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കടുംചുവപ്പ് നിറത്തിൽ വെള്ളം ഒഴുകിയത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് പ്രദേശവാസികളെ ആകെ പരിഭ്രാന്തിയിലാഴ്ത്തിയ ഈ സംഭവം ശ്രദ്ധയിൽപ്പെടുന്നത്. നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറുകളിലെ ഉറവ ഈ തോട്ടിൽ നിന്നായതിനാൽ ജനങ്ങൾ വലിയ ആരോഗ്യ ആശങ്കയിലാണ്. മുൻപും സമാനമായ രീതിയിൽ ഇവിടെ കറുത്ത നിറത്തിൽ വെള്ളമൊഴുകി മീനുകൾ ചത്തുപൊങ്ങിയിരുന്നു. പഞ്ചായത്തും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെട്ട് പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം...
https://www.facebook.com/Malayalivartha



























