'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതികളുടെ നിർണായക ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. അപകടത്തിനു പിന്നാലെ മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പൊലീസ് കോടതിയിൽ തെളിവായി സമർപ്പിച്ചത്. സുഹൈൽ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ചതായും മൂന്ന് പേർ മരിച്ച അപകട സ്ഥലത്ത് നിന്ന് തങ്ങൾ പേടിച്ച് രക്ഷപ്പെട്ടതായും ഈ സന്ദേശത്തിൽ പറയുന്നുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ, സുഹൈൽ മദ്യപിച്ചിരുന്ന കാര്യം ഒപ്പമുണ്ടായിരുന്നവർക്ക് അറിയാമായിരുന്നുവെന്നും കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha


























