ഓപ്പറേഷന് തൂഫാനില്‍ 31 ഗ്രാം MDMA-യും കഞ്ചാവും ചരസ്സുമായി യുവാവ് പിടിയില്‍

'ഓപ്പറേഷന് തൂഫാന് നാര്‍ക്കോ ഹണ്ടിന്റെ' ഭാഗമായി കൊച്ചി സിറ്റിയില്‍ കൊമേഴ്സ്യല്‍ ക്വാണ്ടിറ്റി MDMA പിടികൂടി. എളമക്കര പോലീസ് സ്റ്റേഷന് പരിധിയില്‍ പാറയില്‍ റോഡില്‍ പ്രതി താമസിക്കുന്ന വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതിയായ എളമക്കര പാറയില്‍ റോഡ് പുളിക്കല്‍ ഹൗസില്‍ ആന്‍സണ്‍ ആന്റണിയുടെ (30) വീട്ടില്‍ നിന്നും 31 ഗ്രാം MDMA, 10 ഗ്രാം കഞ്ചാവ്, 1.5 ഗ്രാം ചരസ്സ് എന്നിവ കണ്ടെടുത്തു. കൂടാതെ MDMA കച്ചവടത്തിലൂടെ സമ്പാദിച്ച അഞ്ച് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ IPSന്റെ നേതൃത്വത്തിലും, DCPമാരായ മോഹിത് റാവത്ത് IPS, അരുണ്‍ K പവിത്രന് IPS എന്നിവരുടെ മേല്‍നോട്ടത്തിലും നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അനന്തലാല്‍ എയുടെ നേതൃത്വത്തിലുള്ള DANSAF ടീമണ് പ്രതിയെ പിടികൂടിയത്. പ്രതിയെ എളമക്കര പോലീസിന് കൈമാറി കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha


























