Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...


പേരാമ്പ്ര മരക്കാടി തോട്ടിൽ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...


മുടി മുറിച്ച് രൂപം മാറി വീടുവിട്ട കൊല്ലത്തെ 12കാരനെ ഒടുവിൽ ഗോവയിൽ കണ്ടെത്തി: അമ്മയെ പിരിഞ്ഞ വിഷമമോ..?

അമ്പോ അതിതീവ്ര ചുഴലി 'അർണബ്' കാലനാവും..! 12 മണിക്ക് മുന്നേ കര തൊടും 89,000 ജനങ്ങളെ ഒഴുപ്പിച്ചു..!

27 OCTOBER 2026 09:09 PM IST
മലയാളി വാര്‍ത്ത

'അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ അതീവ ജാഗ്രതയിൽ ആന്ധ്രാപ്രദേശും ഒഡിഷയും. കാറ്റ് ശക്തി പ്രാപിച്ച് തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമായി. ഒഡിഷയിൽ മഴ കനത്തു. ആന്ധ്രയിലെ കാക്കിനടയിൽ നിന്ന് എൺപത്തി ഒമ്പതിനായിരം പേരെ ഒഴിപ്പിച്ചു. കാറ്റ് നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുന്നേ കര തൊടുമെന്നാണ് പ്രവചനം.

ആന്ധ്രാപ്രദേശിനെയും ഒഡിഷയെയും ഭീതിയിലാഴ്ത്തി 'അർണബ്' ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുകയാണ്. നിലവിൽ ആന്ധ്രാതീരത്ത് നിന്ന് വെറും 300 കിലോമീറ്റർ മാത്രം അകലെയാണ് അർണബിന്റെ സ്ഥാനം. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് ഇത് നിലവിൽ തീരത്തേക്ക് നീങ്ങുന്നത്. നാളെ 12 മണിക്ക് മുന്നേ തൊടുമ്പോൾ കാറ്റിന് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റ‌ർ വരെ വേഗത ഉണ്ടാകുമെന്നാണ് പ്രവചനം. കാറ്റ് തീരത്തോട് അടുക്കെ ആന്ധ്രയിൽ കടൽ പ്രക്ഷുബ്ധമായി. അതിശക്തമായ കാറ്റാണ് വിശാഖപട്ടണത്ത് വീശി അടിക്കുന്നത്.

 

ആന്ധ്രയിൽ യാനത്തിനും കാക്കിനടയ്ക്കും ഇടയിലുള്ള മേഖലയിലാകും അർണബ് കരയിൽ പ്രവേശിക്കുക. കരതൊട്ട് കഴി‌‌‌ഞ്ഞാൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത കാറ്റ് കൈവരിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്നിൽക്കണ്ട് വലിയ സുരക്ഷാ സന്നാഹങ്ങളൊരുക്കുകയാണ് ആന്ധ്രയും ഒഡിഷയും. കാക്കിനട തീരത്തുനിന്ന് മാത്രം 89,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആന്ധ്രയിലെ ഹോപ് ഐലൻഡ് പൂർണമായും ഒഴിപ്പിച്ചു. 1400ൽ ഏറെ ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. നാലായിരത്തിലേറെ ഗർഭിണികളെ സുരക്ഷിത താവളങ്ങളിലെത്തിച്ചു. കടലിൽ പോയ മീൻപിടിത്ത ബോട്ടുകളെല്ലാം സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു. അയൽസംസ്ഥാനമായ ഒഡിഷയും കനത്ത ജാഗ്രതയിലാണ്. ഒഡിഷയിൽ പലയിടത്തും മഴ കനത്തു കഴിഞ്ഞു.

1970ന് ശേഷം 61 ചുഴലിക്കാറ്റുകളാണ് ആന്ധ്ര നേരിട്ടത്. ഇതിൽ 11എണ്ണം അതിതീവ്ര വിഭാഗത്തിൽപ്പെട്ടതായിരുന്നു. ആ അനുഭവസമ്പത്ത് വച്ചാണ് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ നടപടികൾ സംസ്ഥാനം കൈക്കൊള്ളുന്നത്. ആന്ധ്രയിലും ഒഡിഷയിലും സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി 53 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ അർണബ് ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പോ അതിതീവ്ര ചുഴലി 'അർണബ്' കാലനാവും..! 12 മണിക്ക് മുന്നേ കര തൊടും 89,000 ജനങ്ങളെ ഒഴുപ്പിച്ചു..!  (17 minutes ago)

കാശിന്റെ ഹുങ്ക് എല്ലിനിടയിൽ കുത്തി ചെറുക്കന്റെ പൊങ്ങച്ചം കത്തിച്ച് ജിന്റോ! ജഡ്ജിയുടെ ഫ്ലാറ്റ് വളഞ്ഞ് ചോദ്യം ചെയ്യൽ!"  (22 minutes ago)

വീശിയടിച്ച് കൊടുങ്കാറ്റ് നിലവിളിച്ച് ഓടി ജനം അമേരിക്കയെ വിഴുങ്ങി ബോയ്ലൊ ചുഴലി..! മരണം  (27 minutes ago)

3 KG ചെമ്പരത്തി മൊട്ട് 100 കോഴി മുട്ട , ഏലാദി എണ്ണ തേച്ചുകുളി..!ശോഭനാ ജോര്‍ജിന്റെ ബ്യൂട്ടീഷ്യൻ,നിയമസഭയിൽ ആട്ടിവിട്ടു  (33 minutes ago)

സിദ്ധാർത്ഥ് ലൂത്രയെ പിണറായി ഇറക്കിയതെങ്ങനെ ? ഫീസായി കൊടുത്തത് എത്ര ലക്ഷങ്ങൾ? അമ്പരന്ന് സി പി എം  (43 minutes ago)

അര്‍ണബ് ചുഴലിക്കാറ്റ്: ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രത നിര്‍ദേശം  (1 hour ago)

15 വര്‍ഷത്തിനിടെ 38 പേരെ കൊന്ന് ഭക്ഷിച്ച നരഭോജി പിടിയില്‍  (1 hour ago)

വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി  (1 hour ago)

ചേരാനല്ലൂര്‍ അപകടം അന്വേഷണത്തില്‍ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

പാതി മറച്ച ദിലീപിൻ്റെ മുഖം; ഒരു തലയോട്ടിയും!! ദുരൂഹതയും ആകാംക്ഷയും ഉയർത്തി ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്!!  (2 hours ago)

ഉപഭോക്തൃ ആശയവിനിമയത്തില്‍ വിപ്ലവകരമായ മാറ്റവുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് ഓള്‍ ഇന്‍ സോണ്‍  (3 hours ago)

16-ാം വയസ്സിൽ തുടങ്ങിയ സൗഹൃദം; എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്; ദിലീപിന് പിറന്നാൾ ആശംസകളുമായി നാദിർഷ!!!  (3 hours ago)

സിബിഎല്‍ ആറാം സീസണ്‍ ഏഴാം മത്സരം; കോട്ടയത്ത് പള്ളാത്തുരുത്തിയുടെ കോട്ട തകര്‍ത്ത് അരോമ...  (3 hours ago)

ജോസ് ആലുക്കാസ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചു; ഓൺലൈൻ ആഭരണ ഷോപ്പിംഗ് കൂടുതൽ സുഗമമാകും  (3 hours ago)

ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...  (3 hours ago)

Malayali Vartha Recommends