Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...


പേരാമ്പ്ര മരക്കാടി തോട്ടിൽ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...


മുടി മുറിച്ച് രൂപം മാറി വീടുവിട്ട കൊല്ലത്തെ 12കാരനെ ഒടുവിൽ ഗോവയിൽ കണ്ടെത്തി: അമ്മയെ പിരിഞ്ഞ വിഷമമോ..?

വീശിയടിച്ച് കൊടുങ്കാറ്റ് നിലവിളിച്ച് ഓടി ജനം അമേരിക്കയെ വിഴുങ്ങി ബോയ്ലൊ ചുഴലി..! മരണം

27 OCTOBER 2026 08:59 PM IST
മലയാളി വാര്‍ത്ത

More Stories...

അര്‍ണബ് ചുഴലിക്കാറ്റ്: ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രത നിര്‍ദേശം

പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...

മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ തായ്‌ലൻഡ് യാത്ര വിവാദമായി...മുതലയിറച്ചി രുചിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍.. അനുമതി വാങ്ങാതെയാണ് യാത്ര പുറപ്പെട്ടത്..

'അർണബ്' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി.. 53 ട്രെയിനുകള്‍ റദ്ദാക്കി..മുന്നറിയിപ്പുകള്‍ നിരന്തരം നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം..

തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി

ബംഗാള്‍ ഉള്‍ക്കടലില്‍ 'അര്‍ണബ്' ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുകയാണ്. കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ തീരമേഖലകള്‍. നിലവില്‍ ആന്‍ഡമാന്‍ ദ്വീപിലെ ശ്രീ വിജയ പുരത്തിന് 590 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് 650 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായും, ബപട്ലയ്ക്ക് 910 കിലോമീറ്റര്‍ കിഴക്കുമായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.

നാളെയോടെ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറും. 28ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ്-യാനം തീരങ്ങള്‍ക്കിടയിലൂടെ ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയില്‍ തീരം തൊടുകയും ചെയ്യും. മണിക്കൂറില്‍ 115-125 കിലോമീറ്റര്‍ വരെ വേഗത്തില്‍ അതിശക്തമായ ചുഴലിക്കാറ്റായാണ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

 

 

ആരാണ് 'അര്‍ണബ്' എന്ന് പേര് നല്‍കിയത് ?

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്ന ഒരു സംവിധാനം നിലവിലുണ്ട്. ഈ രീതി അനുസരിച്ചാണ് ഏറ്റവും ഒടുവില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന് 'അര്‍ണബ്' എന്ന പേര് നല്‍കിയത്. ബംഗ്ലാദേശാണ് ഈ പേര് നിര്‍ദേശിച്ചത്. ബംഗാളിയില്‍ 'സമുദ്രം' എന്നാണ് ഇതിന്റെ അര്‍ഥം.

കാറ്റിന് പേരിടുന്നത് എങ്ങനെ?

ലോക കാലാവസ്ഥാ സംഘടന (WMO) യുടെയും ഐക്യരാഷ്ട്രസഭയുടെ ഏഷ്യ, പസഫിക് സാമ്പത്തിക സാമൂഹിക കമ്മീഷന്റെയും (ESCAP) മേൽനോട്ടത്തിലാണ് ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ ഉള്‍പ്പെടുന്ന വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ 13 രാജ്യങ്ങളാണ് പാനലിലുള്ളത്.

 

ഓരോ രാജ്യവും 13 പേരുകള്‍ നിര്‍ദേശിക്കും. ഇങ്ങനെ രാജ്യങ്ങള്‍ സമര്‍പ്പിച്ച 169 പേരുകളില്‍ നിന്നാണ് പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുമ്പോള്‍ അതിന് പേര് തെരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാണ് പട്ടികയില്‍ രാജ്യങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. ഈ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ച പേര് നല്‍കും.

ചുഴലിക്കാറ്റുകളെ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ പലപ്പോഴും കൃത്യമായി അവക്ക് പേരുണ്ടെങ്കിലേ സാധിക്കൂ. അതുകൊണ്ടാണ് ചുഴലിക്കാറ്റുകള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കുന്നത്. 2000ത്തിലാണ് ഏഷ്യ-പസഫിക് മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കാനായി രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചത്.


1900കളുടെ മധ്യത്തിൽ ചുഴലിക്കാറ്റുകൾക്ക് സ്ത്രീ നാമങ്ങൾ മാത്രമേ നൽകിയിരുന്നുള്ളൂ. പിന്നീട് 1900കളുടെ അവസാനത്തിന് മുമ്പ് ദക്ഷിണാർധഗോളത്തിലെ ചുഴലിക്കാറ്റുകൾക്ക് പുരുഷ നാമങ്ങൾ നൽകിയിരുന്നുവെങ്കിലും ഇപ്പോഴിടുന്ന പേരുകൾ നിഷ്പക്ഷമാണ്.രാജ്യങ്ങളിടുന്ന പേരുകൾക്ക് ചില കർശന മാനദണ്ഡങ്ങളുണ്ട്. പേര് നിഷ്പക്ഷമായിരിക്കണം. ഏതെങ്കിലും ജനവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താത്തതായിരിക്കണം. പരമാവധി എട്ട് അക്ഷരങ്ങൾ മാത്രമേ ഉണ്ടാകാവൂ. ജാതി, മതം വർഗം, വർണം, രാഷ്ട്രീയം തുടങ്ങിയവയിലെ വിവേചനങ്ങളുമായി ബന്ധമുണ്ടാകരുത്. ഉച്ചരിക്കാൻ എളുപ്പമായിരിക്കണം. ഇങ്ങനെ നിരവധി മാനദണ്ഡങ്ങൾ പാലിച്ചാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പോ അതിതീവ്ര ചുഴലി 'അർണബ്' കാലനാവും..! 12 മണിക്ക് മുന്നേ കര തൊടും 89,000 ജനങ്ങളെ ഒഴുപ്പിച്ചു..!  (4 minutes ago)

കാശിന്റെ ഹുങ്ക് എല്ലിനിടയിൽ കുത്തി ചെറുക്കന്റെ പൊങ്ങച്ചം കത്തിച്ച് ജിന്റോ! ജഡ്ജിയുടെ ഫ്ലാറ്റ് വളഞ്ഞ് ചോദ്യം ചെയ്യൽ!"  (9 minutes ago)

വീശിയടിച്ച് കൊടുങ്കാറ്റ് നിലവിളിച്ച് ഓടി ജനം അമേരിക്കയെ വിഴുങ്ങി ബോയ്ലൊ ചുഴലി..! മരണം  (14 minutes ago)

3 KG ചെമ്പരത്തി മൊട്ട് 100 കോഴി മുട്ട , ഏലാദി എണ്ണ തേച്ചുകുളി..!ശോഭനാ ജോര്‍ജിന്റെ ബ്യൂട്ടീഷ്യൻ,നിയമസഭയിൽ ആട്ടിവിട്ടു  (20 minutes ago)

സിദ്ധാർത്ഥ് ലൂത്രയെ പിണറായി ഇറക്കിയതെങ്ങനെ ? ഫീസായി കൊടുത്തത് എത്ര ലക്ഷങ്ങൾ? അമ്പരന്ന് സി പി എം  (30 minutes ago)

അര്‍ണബ് ചുഴലിക്കാറ്റ്: ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രത നിര്‍ദേശം  (1 hour ago)

15 വര്‍ഷത്തിനിടെ 38 പേരെ കൊന്ന് ഭക്ഷിച്ച നരഭോജി പിടിയില്‍  (1 hour ago)

വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി  (1 hour ago)

ചേരാനല്ലൂര്‍ അപകടം അന്വേഷണത്തില്‍ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

പാതി മറച്ച ദിലീപിൻ്റെ മുഖം; ഒരു തലയോട്ടിയും!! ദുരൂഹതയും ആകാംക്ഷയും ഉയർത്തി ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്!!  (2 hours ago)

ഉപഭോക്തൃ ആശയവിനിമയത്തില്‍ വിപ്ലവകരമായ മാറ്റവുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് ഓള്‍ ഇന്‍ സോണ്‍  (3 hours ago)

16-ാം വയസ്സിൽ തുടങ്ങിയ സൗഹൃദം; എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്; ദിലീപിന് പിറന്നാൾ ആശംസകളുമായി നാദിർഷ!!!  (3 hours ago)

സിബിഎല്‍ ആറാം സീസണ്‍ ഏഴാം മത്സരം; കോട്ടയത്ത് പള്ളാത്തുരുത്തിയുടെ കോട്ട തകര്‍ത്ത് അരോമ...  (3 hours ago)

ജോസ് ആലുക്കാസ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചു; ഓൺലൈൻ ആഭരണ ഷോപ്പിംഗ് കൂടുതൽ സുഗമമാകും  (3 hours ago)

ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...  (3 hours ago)

Malayali Vartha Recommends