തോല്‍വിയുടെ രുചി നുകര്‍ന്ന് മന്ത്രിമാര്‍....തൃപ്പൂണിത്തുറയില്‍ ബാബുവിനെ സ്വരാജ് അട്ടിമറിച്ചു

മന്ത്രി സ്ഥാനത്തിരുന്ന പ്രമുഖരെല്ലാം തോറ്റത് യുഡിഎഫിന് വലിയ തിരിച്ചടിയായി. ബാര്‍ കോഴയില്‍ അവസാനം വരെ കെ ബാബുവിനെ സംരക്ഷിച്ച ഉമ്മന്‍ ചാണ്ടിക്കുള്ള വലിയ തിരിച്ചടിയായി ബാബുവിന്റെ പരാജയം. തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബുവിനെ അട്ടിമറിച്ച് ഡി.വൈ.എഫ്.ഐ നേതാവ് എം.സ്വരാജിന് തിളക്കമാര്‍ന്ന വിജയം. നാലു തവണ മണ്ഡലത്തില്‍ വിജയിച്ച ബാബുവിനെ 5000 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്വരാജ് തോല്‍പ്പിച്ചത്.
പരാജയം അംഗീകരിക്കുന്നതായി ബാബു പ്രതികരിച്ചു. തൃപ്പൂണിത്തുറ സി.പി.എമ്മിന് സ്വാധീനമുള്ള മണ്ഡലമാണെന്നും ബാബു പറഞ്ഞു. പാര്‍ട്ടിക്കു വേണ്ടത്തവനെന്ന നിലയിലാണ് തനിക്കു വേണ്ടി പ്രചാരണം നടത്തിയതെന്നും വി.എം സുധീരനെ കുറ്റ?പ്പെടുത്തി ബാബു പറഞ്ഞു.
ബാര്‍ കോഴകേസില്‍ ആരോപണ വിധേയനായ ബാബുവിനെ മത്സരിപ്പിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാശിയാണ് എ ഗ്രൂപ്പുകാരനായ ബാബുവിന് സീറ്റ് ഉറപ്പിച്ചത്. മാനന്തവാടിയില്‍ പി കെ ജയലക്ഷ്മിയും ചവറയില്‍ ഷിബു ബേബി ജോണും കൂത്തുപറമ്പില്‍ കെ പി മോഹനനും പരാജയപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























