ഭൂരിപക്ഷത്തില്‍ ഇ.പി. ജയരാജന്‍ മുന്നില്‍

തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ശക്തമായി ഭരണത്തിലേക്ക് എത്തുകയാണ് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഇ.പി ജയരാജന്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള സ്ഥാനാര്‍ഥി. സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയതും ഇ.പി ജയരജാന്‍ തന്നെയാണ്.ആകെ 84030 വോട്ടുകളാണ് ജയരാജന് ലഭിച്ചത് ഇതില്‍ 43381 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇ.പി ജയരാജന്‍ സ്വന്തമാക്കിയത്.
മുഖ്യ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പിണറായി വിജയന് ജയരാജന്റെ ഭൂരിപക്ഷത്തിന്റെ പകുതി ഭൂരിപക്ഷമാണ് നേടാനായത്. കണ്ണൂരിലെ തന്നെ കല്ല്യാശ്ശേരി യിലെ സ്ഥാനാര്‍ഥി ടി.വി രാജേഷ് ആണ് ഭൂരിപക്ഷത്തില്‍ രണ്ടാമത്42891 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാജേഷിനു കിട്ടിയത്. സി.പി.എം ന്റെ പല നേതാക്കന്മാരെയും കടത്തി വെട്ടിയിരിക്കുകയാണ് ജയരാജന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























