ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലേക്ക് ബോംബേറ്; പിണറായിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ജയം എത്തി അടി തുടങ്ങി. രാഷ്ട്രീയകേരളം ഇനി കാത്തിരിക്കുന്നത് ഭീതിയുടെ നാളുകളോ. പിണറായിയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ ബോബേറില്‍ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പുത്തന്‍കണ്ടത്തില്‍ രവിയാണ് വൈകിട്ട് നടന്ന വിജയാഘോഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. പിണറായി വിജയന്റെ ഉജ്ജ്വലവിജയത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നതിനിടെ പ്രവര്‍ത്തകരുടെ ഇടയിലേക്ക് നാടന്‍ ബോംബ് വീണത്. ആക്രമണത്തില്‍ പരുക്കേറ്റ രവീന്ദ്രനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മട്ടന്നൂരിലും തലശേരിയിലും സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായി. നിരവധി പേര്‍ക്ക് അക്രമസംഭവങ്ങളില്‍ പരുക്കേറ്റിട്ടുണ്ട്. ആര്‍എസ്എസാണ് അക്രമസംഭവങ്ങള്‍ക്ക് പിന്നിലെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവസ്ഥലത്ത് പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























