ചാലക്കുടി നിയോജകമണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍

സിപിഎം ആഹ്ലാദപ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് ചാലക്കുടി നിയോജകമണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ധര്‍മ്മടം മണ്ഡലത്തിലെ പിണറായിയില്‍ സിപിഎം ആഹ്‌ളാദപ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ സിപിഎം പ്രവര്‍ത്തകന്‍ കമ്പില്‍മൊട്ട സ്വദേശി രവീന്ദ്രന്‍ കൊല്ലപ്പെട്ടു. ബിജെപിക്കാരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. തിരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ചാലാട് സിപിഎമ്മുകാര്‍ ബിജെപി ഓഫിസ് അടിച്ചു തകര്‍ത്തു. അമ്പാടിമുക്കില്‍ ബിജെപി പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു. പള്ളിക്കുന്നില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി.
വോട്ടെണ്ണലിനെത്തുടര്‍ന്ന് ജില്ലയില്‍ സംഘര്‍ഷം പടര്‍ന്നതോടെ കാസര്‍കോട് , മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകളില്‍ ഒരാഴ്ചത്തേക്ക് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ സിപിഎം മുസ്‌ലിം ലീഗ് സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. മുസ്‌ലിം ലീഗ് ഓഫിസിനു നേരെ കല്ലേറ്. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.
കാഞ്ഞങ്ങാട്ട് വിജയിച്ച എല്‍ഡിഎഫിലെ ഇ.ചന്ദ്രശേഖരന്റെ പര്യടന വാഹനത്തിനു നേരെ മാവുങ്കാലില്‍ കല്ലേറ്. ചന്ദ്രശേഖരനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ.കെ.നാരായണനും വാഹനത്തിന്റെ െ്രെഡവര്‍ക്കും അടക്കം പരുക്ക്. ചന്ദ്രശേഖരന്‍ പര്യടനം തുടരുന്നു. പരുക്കേറ്റ എ.കെ.നാരായണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിക്കോത്ത് വാഹനങ്ങള്‍ തടയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























