സിനിമ മന്ത്രി ആരായിരിക്കും, മുകേഷോ ഗണേഷോ?

എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച് വിജയിച്ച രണ്ട് സിനിമ താരങ്ങളാണ് കേരള നിയമസഭയിലേയ്ക്ക് എത്താന്‍ പോകുന്നത്. കൊല്ലത്ത് നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മുകേഷും കേരള കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് നിന്ന് കെബി ഗണേഷ് കുമാറുമാണ് നിയമസഭയിലേയ്ക്ക് എത്തുന്ന പ്രമുഖ താരങ്ങള്‍. ഗണേഷ് നിയമസഭയില്‍ എത്തുന്നത് ആദ്യമായിട്ടില്ല. പക്ഷേ മുകേഷ് ആദ്യമായാണ് നിയമസഭയില്‍ എത്തുന്നത്.വരും ദിവസങ്ങളില്‍ മന്ത്രിസഭയെ തീരുമാനിയ്ക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളാകും നടക്കുക. എത്ര മന്ത്രിമാര്‍ അധികാരമേല്‍ക്കുമെന്നും കാത്തിരുന്ന് തന്നെ കാണണം.യുഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പടെ സിനിമ മന്ത്രിയായിരുന്ന പരിചയമുള്ളയാളാണ് ഗണേഷ്. രാഷ്ട്രീയ ഭേദമന്യേ സിനിമാക്കാര്‍ ഗണേഷിന് പിന്തുണ നല്‍കിയതിന്റെ കാരണങ്ങളില്‍ ഒന്ന് ഒരു പക്ഷേ അദ്ദേഹം വീണ്ടും സിനിമ മന്ത്രിയായി ചുമതലയേല്‍ക്കും എന്ന് കരുതിയാകും. നിയമസഭയില്‍ പുതുമുഖമാണെങ്കിലും കൊല്ലത്ത് തകര്‍പ്പന്‍ വിജയ നേടിയാണ് മുകേഷ് എത്തുന്നത്. ഒരു സിനിമ മന്ത്രിയാകാനുള്ള കഴിവൊക്കെ മുകേഷിനും കൈമുതലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























