സരിതാ നായരുടെ വീഡിയോ ഇടതുമുന്നണിയ്ക്കും ഭീഷണി; ഗണേഷ് കുമാറിനെ വെട്ടാന്‍ തീരുമാനയത് ഇങ്ങനെ

സരിതയെ മുന്‍ നിര്‍ത്തി വലതുപക്ഷത്തെ ഒതുക്കിയ ഗണേശിന് സരിത തന്നെ പാരയായി. അതും ഒട്ടും നിനക്കാതെ. സോളാര്‍കേസും സരിതാ നായര്‍ വിവാദവും തിരിച്ചടിയാകുമെന്ന ഭയത്തില്‍ ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനമില്ല. സോളാര്‍ വിവാദ നായിക സരിതാ നായരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ അത് ഇടത് മുന്നണിയുടെ പുതിയ മന്ത്രിസഭയുടെ പ്രതിഛായയെ ബാധിക്കുമെന്ന് നേതാക്കള്‍ ഭയപ്പെടുന്നു.
ഇനിയൊരു സരിതാ വിവാദമുയര്‍ന്നാല്‍ തീര്‍ച്ചയായും ഗണേഷ് കുമാര്‍ വില്ലന്‍ സ്ഥാനത്തായിരിക്കും. സരിതാ നായരെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ആളുകള്‍ക്ക് പരിചയപ്പെടുത്തിയത് ഗണേഷ് കുമാറായിരുന്നെങ്കിലും സരിതയുമായി ആത്മബന്ധം പുലര്‍ത്തുന്നതിനാല്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ഗണേഷ്‌കുമാറിനെതിരെ പ്രതിപക്ഷം ആദ്യം യുദ്ധം ആരംഭിക്കുക സരിതയൈ ചൊല്ലിയായിരിക്കുമെതിനാല്‍ മുന്നണിയില്‍ ഇല്ലാത്ത ഗണേഷിനെ വെട്ടാന്‍ പിണറായി നിര്‍ദ്ദേശിക്കുകയായിരുന്നു.
ഗണേഷ്‌കുമാര്‍ മന്ത്രിയായാല്‍ സരിതയും ഗണേഷുതമ്മിലുളള വിഡിയോകള്‍ പുറത്ത് വരുമെന്ന് വരെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷണത്തിന് മുതിരേണ്ടെന്ന് സിപിഎം തീരുമാനമെടുത്തത്.
ഇതിനിടയിലാണ് സരിതാ നായര്‍ ഗണേഷ് കുമാര്‍ വീഡിയോ പുറത്ത് വരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇതോടെ ഗണേഷ്‌കുമാിന്റെ മന്ത്രിസഭാ സ്വപ്‌നങ്ങള്‍ തകരുകയായിരുന്നു.
കോണ്‍ഗ്രസിനുവേണ്ടി സോളാര്‍കേസുള്‍പ്പെടെ അട്ടിമറിച്ച ഒരു ഉന്നതപോലീസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ ഇത്തരം വീഡിയോ ഉണ്ടെന്ന പ്രചരണമാണ് നടക്കുന്നത്. ഇടതുമുന്നണിയുടെ നോട്ടപുള്ളിയായ ഈ ഉദ്യോഗസ്ഥനെ ഉടനെ തന്നെ ഈ സ്ഥാനത്ത് നിന്നും ഇടതുമുന്നണി മാറ്റുമെന്നുറപ്പാണ് ഇതിന് തടയിടാനാണ് സരിത വീഡിയോയുമായി ഇയാള്‍ രംഗത്തെത്തിയത്. ഗണേഷ് കുമാറിനെ ഒഴിവാക്കിയതോടെ ഈ ഭീഷണയും ഇല്ലാതായി. ഒരു മുന്നണിയെയും സര്‍ക്കാരിനെയും പിടിച്ചുലച്ച ആ വിവാദ കത്തും സിഡിയും എന്നെങ്കിലും പുറത്തുവരുമോ എന്ന ചോദ്യം മാത്രം ബാക്കി. വരാം വരാതിരിക്കാം കാരണം രാഷട്രീയമാണ് എന്തും സംഭവിക്കാം. എല്ലാ പ്രവചനങ്ങള്‍ക്കും മുകളിലാണത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha