ലോകത്തെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനാണ് വി എസ്: പിസി ജോര്‍ജ്

ലോകത്തെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനാണ് വി എസെന്ന് പി സി ജോര്‍ജ്. വി എസിന് യാതൊരു ആരോഗ്യ പ്രശ്‌നവുമില്ല. ഇക്കാര്യത്തില്‍ മറ്റുളളവരുടെ വാദങ്ങള്‍ക്ക് എന്തടിസ്ഥാനമാണുളളതെന്നും പി സി ജോര്‍ജ് ചോദിച്ചു. വി എസ് മുന്നോട്ടുവയ്ക്കുന്ന ഏതു പോരാട്ടത്തിലും താന്‍ മുന്നിലുണ്ടാകുമെന്ന് പി സി ജോര്‍ജ് പറഞ്ഞു.
വിഎസിനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേടെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇടതുപക്ഷത്തിന് വോട്ടുചെയ്തവരോടുള്ള മാന്യമായ പരിഗണനയല്ല കാണിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു. വിഎസ് മത്സരിച്ചില്ലെങ്കില്‍ ഗതി ഇതാകുമായിരുന്നില്ലെന്ന് പിസി ജോര്‍ജ്ജ് കോട്ടയത്തു പറഞ്ഞു.വിഎസ് മുഖ്യമന്ത്രിയായാല്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha