വഴി മുട്ടി ജഗദീഷ്.... ജഗദീഷിനെതിരെ സിനിമാക്കാര്‍ ഒറ്റക്കെട്ട്

സിനിമാനടന്‍ ജഗദീഷിനെതിരെ ചലച്ചിത്രരംഗത്ത് മുറുമുറുപ്പുയരുന്നു. നടന്‍ മോഹന്‍ലാലിനെതിരെ ജഗദീഷ് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്. പതിനായിരക്കണക്കിന് വോട്ടുകളുടെ കുറവില്‍ പുറത്തായ ജഗദീഷ് തീര്‍ത്തും നിരാശനാണ്. സിനിമയിലും രാഷ്ട്രീയത്തിലും തനിക്ക് രാശിയില്ലാതെ പോയെന്നാണ് ജഗദീഷിന്റെ പരിഭവം.
ജഗദീഷ് ഇത്രയധികം തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമെന്ന് കോണ്‍ഗ്രസുകാര്‍ പോലും പ്രതീക്ഷിച്ചില്ല. പ്രചരണ രംഗത്ത് ഗണേശിനെക്കാളും ജഗദീഷ് ഏറെ മുന്നോക്കം നടത്തിയിരുന്നു. ജഗദീഷ് ജയിക്കുമെന്ന് വരെ പ്രചരണമുണ്ടായി. അവസാന നിമിഷം മോഹന്‍ലാല്‍ എത്തിയതാണ് തന്റെ പരാജയ കാരണമെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ഗണേശന്റെ ജനപ്രീതി തന്നെയാണ് അദ്ദേഹത്തെ വിജയരഥത്തിലെത്തിച്ചത്. മോഹന്‍ലാല്‍ വന്നാല്‍ മറിയുന്നതല്ല വോട്ടെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു.
ജഗദീഷിനെതിരെ സിനിമാലോകം ഒന്നടങ്കം അണിനിരക്കുകയാണ്. ജഗദീഷ് കുലംകുത്തിയാണെന്നും സഹപ്രവര്‍ത്തകനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് നെറികേടാണെന്നും അവര്‍ ആവര്‍ത്തിക്കുന്നു. ഗണേശനെതിരെ മത്സരിക്കേണ്ടിയിരുന്നില്ലെന്ന് സൂപ്പര്‍താരങ്ങളും ജഗദീഷിനെ ഉപദേശിച്ചിരുന്നു.
മോഹന്‍ലാലിനെതിരെ പരാതി നല്‍കില്ലെന്നും സലിംകുമാറിന്റെ രാജി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ജഗദീഷ് പറഞ്ഞു. മോഹന്‍ലാലിനെതിരെ പരാതി നല്‍കിയാല്‍ നിലനില്‍ക്കില്ലെന്ന് അറിയാം. അതുകൊണ്ടുകൂടിയാണ് ജഗദീഷ് പരാതി നല്‍കാതിരുന്നത്. സലിംകുമാറിനെ രാജിവയ്പ്പിച്ചത് ജഗദീഷാണെന്ന ആരോപണവും സിനിമാ ലോകത്ത് സജീവമാണ്. ഒരു തെരഞ്ഞെടുപ്പ് താരത്തിന്റെ അഭിനയ ജീവിതത്തിന് തന്നെ ഭീഷണിയായിരിക്കുകയാണ്. നിലവില്‍ അവസരങ്ങള്‍ കുറവുള്ള ജഗദീഷിന് ഇതോടെ ഫീല്‍ഡ് ഔട്ടാകുന്ന സ്ഥിതിയാണ് നിലവില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























