ജിഷയെ കൊലപ്പെടുത്തിയത് വീടിനടുത്തുള്ളവരെന്ന് ജിഷയുടെ അമ്മ രാജേശ്വരി

ജിഷയെ കൊലപ്പെടുത്തിയത് വീടിന് അടുത്തുള്ളവരാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ഇവര്‍ പലപ്പോഴായി തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അമ്മ പറഞ്ഞു. കൊന്നവര്‍ ആരായാലും പിടികൂടണമെന്നും ചില മാധ്യമങ്ങള്‍ തങ്ങളെ മോശമായി ചിത്രീകരിച്ചെന്നും ജിഷയുടെ അമ്മ പറഞ്ഞു. ജിഷ മരിച്ചിട്ട് 25 ദിവസങ്ങള്‍ പിന്നിടുമ്‌ബോഴും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടയിലാണ് ജിഷയുടെ മരണം സംഭവിച്ചത്. തിരഞ്ഞെടുപ്പിന് മുന്നണികള്‍ കേരളമൊട്ടുക്കും ആയുധമാക്കിയതും ഈ മരണം തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ ഒരാളുപോലും കുടുംബത്തെ സംരക്ഷിക്കാന്‍ മുന്നോട്ട് വരുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം രാജേശ്വരിയെ പോളിങ് ബൂത്തില്‍ എത്തിക്കാന്‍ പോലും ഒരു പാര്‍ട്ടിയും സന്നദ്ധമായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ജിഷയുടെ മരണ ശേഷം കലക്ടര്‍ തുടങ്ങിയ അക്കൗണ്ടില്‍ സമൂഹത്തിന്റെ വിവധ തുറകളില്‍ ഉള്ളവര്‍ ലക്ഷകണക്കിന് രൂപ സംഭാവന നിക്ഷേപിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി 10 ലക്ഷം രൂപയുടെ ധനസഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ തുകയൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറുയുന്നത്. മാനസികാരോഗ്യ വിദഗ്ദന്റെ കൗണ്‍സിലിങ്ങിന് രാജേശ്വരിയെ വിധേയമാക്കണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അതിന് തയ്യാറായില്ലെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























