എന്‍സിപി മന്ത്രിപദം വീതംവയ്ക്കും, രണ്ടര വര്‍ഷം എ.കെ.ശശീന്ദ്രനും രണ്ടര വര്‍ഷം തോമസ് ചാണ്ടിയും

എല്‍ഡിഎഫ് മന്ത്രിസഭയില്‍ ലഭിച്ച മന്ത്രിസ്ഥാനം വീതം വയ്ക്കാന്‍ എന്‍സിപി തീരുമാനിച്ചു. ആദ്യത്തെ രണ്ടരവര്‍ഷം എലത്തൂര്‍ എംഎല്‍എ എ.കെ.ശശീന്ദ്രന്‍ മന്ത്രിയാകും. ശേഷിക്കുന്ന രണ്ടര വര്‍ഷം കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിക്കും നല്‍കും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
എന്‍സിപിക്ക് അനുവദിച്ച ഒരു മന്ത്രിപദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇരുവര്‍ക്കുമായി മന്ത്രിപദം വീതംവയ്ക്കാനുള്ള തീരുമാനം. ഇടതുമുന്നണി തീരുമാനമനുസരിച്ച് 19 അംഗ മന്ത്രിസഭയാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്. സിപിഎം – 12, സിപിഐ – 4, ജെഡി (എസ്), എന്‍സിപി, കോണ്‍ഗ്രസ് (എസ്) എന്നീ പാര്‍ട്ടികള്‍ക്ക് ഒന്നുവീതം എന്നിങ്ങനെയാണ് മന്ത്രിസഭയിലെ ഘടകക്ഷി പ്രാതിനിധ്യം.
എന്‍സിപിയുടെ മന്ത്രിപദത്തിന്റെ കാര്യത്തിലും തീരുമാനമായതോടെ 18 മന്ത്രിമാര്‍ ആരായിരിക്കുമെന്നത് വ്യക്തമായി. ജനതാദളിന് (എസ്) ലഭിച്ച മന്ത്രിപദവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























