യതീഷ്ചന്ദ്രയുടെ കാര്യം സ്വാഹ !യതീഷ്ചന്ദ്രയെ ജിഷാകേസില്‍ കുരുക്കി എന്തുചെയ്താലും അത്ഭുതപ്പെടേണ്ടതില്ല

എറണാകുളം റൂറല്‍ എസ്.പി. യതീഷ്ചന്ദ്രയുടെ പണി ജിഷയുടെ ആത്മാവ് കവര്‍ന്നെടുക്കുമെന്ന് ഉറപ്പായി. യതീഷ്ചന്ദ്ര സി.പി.എമ്മിന്റെ കണ്ണിലെ കരടാണ്. സി.പി.എം. പ്രവര്‍ത്തകരെ തല്ലിചതച്ച ശേഷം ഘോരനര്‍ത്തനമാടുന്ന യതീഷ്ചന്ദ്രയെ മലയാളികളെല്ലാം കണ്ടതാണ്. യതീഷ്ചന്ദ്രയെ ജിഷാകേസില്‍ കുരുക്കി എന്തുചെയ്താലും നമ്മള്‍ അത്ഭുതപ്പെടേണ്ടതില്ല. യതീഷ്ചന്ദ്രയെ കെട്ടുകെട്ടിക്കാന്‍ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു കഴിഞ്ഞു.]
ജിഷയുടെ മൃതശരീരം കത്തിച്ചുകളഞ്ഞതു കാരണമാണ് യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നത്. കത്തിച്ചുകളയാന്‍ നിര്‍ദ്ദേശിച്ചത് ആരു തന്നെയായാലും അത് യതീഷ്ചന്ദ്രയുടെ തലയില്‍ ചാര്‍ത്താനാണ് സാധ്യത. കീഴുദേ്യാഗസ്ഥരാണ് ചെയ്തതെന്ന് പറഞ്ഞ് തലയൂരാന്‍ എറണാകുളം റൂറല്‍ എസ്.പി. ക്ക് കഴിയുകയില്ല. കാരണം അനേ്വഷണത്തിന്റെ ചുമതല യതീഷ്ചന്ദ്രക്കാണ്.
സെന്‍കുമാറിനും 'കുറി'യൊരുങ്ങിക്കഴിഞ്ഞു. യതീഷ്ചന്ദ്ര അതിനിടെ കേരളംവിട്ടു പോകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ മാറിയതോടെ പോലീസ് ഓട്ടം തുടങ്ങി. അനേ്വഷണം അട്ടിമറിച്ചതിനു പിന്നില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കളാണെന്ന് സി.പി.എം. സംശയിക്കുന്നു. പെരുമ്പാവൂരില്‍ സാജുപോളിന്റെ തോല്‍വിക്ക് കാരണം ജിഷയുടെ കൊലപാതകമാണെന്നും സി.പി.എം. കരുതുന്നു. സാജുപോളിന്റെ ഇമേജ് തിരിച്ചുകൊണ്ടുവരേണ്ടതും സി.പി.എമ്മിന്റെ കടമയാണ്. ജിഷയുടെ ഘാതകരെ കണ്ടെത്തിയില്ലെങ്കില്‍ പാര്‍ട്ടിയുടെ അടിക്കല്ല് തകരുമെന്നാണ് സി.പി.എം. കണക്കുകൂട്ടല്‍.
ജിഷയുടെ കൊലപാതകം സംബന്ധിച്ച അനേ്വഷണം ഉടന്‍ ചൂടുപിടിക്കും. സര്‍ക്കാരിന്റെ ഇമേജ് നിലനിര്‍ത്താന്‍ വേണ്ടിയായിരിക്കും ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























