കേരളത്തില്‍ ക്രമസമാധാനില ഭദ്രമാക്കും, ഇനിയൊരു ജിഷ ഇവിടെയുണ്ടാകരുത് : പിണറായി

പൊലീസ് നയം വ്യക്തമാക്കി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒരുനടപടിയുമുണ്ടാകില്ല. ചുമതല നിറവേറ്റാത്തവര്‍ അതിന്റെ ഫലം അനുഭവിക്കും. കേരളത്തില്‍ ക്രമസമാധാനില ഭദ്രമാക്കും. ഇനിയൊരു ജിഷ ഇവിടെയുണ്ടാകരുതെന്നും പിണറായി പറഞ്ഞു.
വികസനം തടയുന്നവര്‍ക്കും പിണറായി മുന്നറിയിപ്പ് നല്‍കി. പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കും. കയ്യൂക്കുകൊണ്ട് കാര്യം നേടാന്‍ ശ്രമിച്ചാല്‍ ഫലം അനുഭവിക്കും. അത്തരം കാര്യങ്ങള്‍ക്ക് തുനിയാതിരിക്കുന്നതാണ് നല്ല ബന്ധത്തിനു നല്ലതെന്നും പിണറായി പറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്ത മന്ത്രിമാര്‍ വലിയ ചുടുകാട്ടിലെ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഉച്ചയ്ക്കു പിണറായി വിജയന്‍ ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മയെ സന്ദര്‍ശിച്ചു സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























