കോളജ് അധ്യാപികയുടെ അശ്ലീല ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പുറത്തു വിട്ടു; മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ പരാതിയുമായി അധ്യാപിക

മാറുന്ന കാലത്തെ മൊബൈലിന്റെ കടന്നാക്രമങ്ങള്‍. ക്ലാസ് മുറിയില്‍ സാരിയുടുത്തെത്തിയ മലയാളി അധ്യാപികയുടെ അശ്ലീല ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി പുറത്തു വിട്ടതായി പരാതി. രണ്ടു മാസം കൊണ്ടു മലയാളി വിദ്യാര്‍ഥികള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അധ്യാപിക പരാതിയുമായി രംഗത്ത് എത്തിയത്. ക്ലാസ് മുറിയില്‍ ഇവരുടെ വസ്ത്രം അലക്ഷ്യമായി കിടക്കുന്നതിന്റെയും, കോളജിലെ ബാത്ത്‌റൂമില്‍ അധ്യാപിക പോകുന്നതിന്റെയും, ഇവരുടെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളുടെയും ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന.
ബാംഗ്ലൂര്‍ യലഹങ്കയിലെ പ്രശസ്തമായ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ മലയാളികള്‍ക്കെതിരെയാണ് അധ്യാപിക പരാതി നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ബാംഗ്ലൂരില്‍ ഭര്‍ത്താവിനൊപ്പം സ്ഥിരതാമസക്കാരിയായ അധ്യാപിക ജോലി ഉപേക്ഷിച്ചു.
തിരുവനന്തപുരം എറണാകുളം സ്വദേശികളായ നാല് എയറേനോട്ടിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് അധ്യാപിക ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ക്ലാസ് മുറിയില്‍ ഇടയ്ക്കു സാരിയുടുത്തെത്തുന്ന അധ്യാപികയുടെ അശ്ലീല ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ നാലു പേരും ചേര്‍ന്നു മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. സ്റ്റാഫ് റൂമില്‍ അധ്യാപിക ഇരിക്കുന്ന ഭാഗത്തോടു ചേര്‍ന്നുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ കോളജിലെ കംപ്യൂട്ടറില്‍ നിന്നു വിദ്യാര്‍ഥികള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്തു. ഇവര്‍ കോളജിലെ ബാത്ത്‌റൂമിലേയ്ക്കു പോകുന്ന ചിത്രങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ഇതും ദുരുപയോഗം ചെയ്യുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























