കൊല്ലപ്പെട്ട ജിഷ പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളോ? കൊലപ്പെടുത്തിയത് നേതാവിന്റെ വീട്ടില്‍ ചെന്ന് സ്വത്തില്‍ അവകാശം ചോദിച്ചതിനു പിന്നാലെയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണം

കേസില്‍ നിര്‍ണായകമായ വഴിത്തിരിവ്. എല്‍ഡിഎഫ് എല്ലാം ശരിയാക്കുമോ. പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷ പ്രദേശത്തെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളായിരുന്നെന്നും സ്വത്തില്‍ അവകാശം ചോദിച്ച് നേതാവിന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും ആരോപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. നിര്‍ണായക ഇടപെടലുകളിലൂടെ അഭയകേസിന് ജീവന്‍വയ്പിച്ച ജോമോന്‍പുത്തന്‍പുരക്കേസില്‍ ജിഷ വധവുമായി ബന്ധപ്പെട്ട് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
ജിഷയുടെ അമ്മ രാജേശ്വരി 20 വര്‍ഷക്കാലത്തിലധികമായി പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ഈ നേതാവിന് ജനിച്ച കുഞ്ഞാണ് ജിഷയെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. താന്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞ ജിഷ പെരുമ്പാവൂരിലെ ഈ നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തില്‍ അവകാശം ചോദിച്ചെന്നും അത് തരാതിരുന്നതോടെ ഡിഎന്‍എ ടെസ്റ്റ് നടത്തി പിതൃത്വപരിശോധന നടത്താന്‍ അപേക്ഷ നല്‍കുമെന്ന് പറയുകയുമായിരുന്നുവത്രെ. ഇതേത്തുടര്‍ന്നാണ് ജിഷ കൊല്ലപ്പെട്ടതെന്നാണ് പരാതിയില്‍ ജോമോന്‍ ആരോപിക്കുന്നത്. ഈ പരാതി നിയുക്ത മുഖ്യമന്ത്രിക്കു പുറമെ ഡിജിപിക്കും സമര്‍പ്പിച്ചിട്ടുണ്ട്.
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നിയുക്ത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം:
സര്‍,
പെരുമ്പാവൂരിലെ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ട'ില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷക്കാലത്തിലധികമായി ജോലി ചെയ്തിരുന്നു.
മേല്‍പ്പറഞ്ഞ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ മകളെന്ന നിലയില്‍ കൊല്ലപ്പെട്ട ജിഷ ടി നേതാവിന്റെ വീട്ട'ില്‍ നേരിട്ടെത്തി സ്വത്തിന്മേല്‍ അവകാശം ചോദിക്കുകയും തരാതെ വന്നപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പെരുമ്പാവൂരിലെ കുറുപ്പുംപടി ഇരിങ്ങോളില്‍ കുറ്റിക്കാട്ട് പറമ്പില്‍ സ്വന്തം വീട്ട'ില്‍ 28.04.2016 ന് അതിദാരുണമായും മൃഗീയവുമായി ജിഷ കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ മേല്‍പ്പറഞ്ഞ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ട'ില്‍ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണ്.
രാജ്യത്തെ തന്നെ നടുക്കിയ കൊലക്കോസ്സായിട്ടുപോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാന്‍ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചത്.
പോസ്‌േേറ്റുമാര്‍ട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു. കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാന്‍ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീല്‍ ചെയ്തില്ല. ഇതുമൂലം വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനിടയായി. ആരോപണ വിധേയനായ ഉന്നതകോണ്‍ഗ്രസ്സ് നേതാവ് നിയമിപ്പിച്ച കുറുപ്പുംപടിഎസ്.ഐയും സി.ഐ യും ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണ സംഘത്തില്‍ മുഴുവന്‍ തെളിവും നശിപ്പിക്കാന്‍ കൂട്ടുനിന്നിരുന്നു. വീഴ്ചവരുത്തിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പൊലീസ് എഡിജിപി ശ്രീമതി ബി സന്ധ്യയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുവാന്‍ ബഹു. മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണെമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹാദരപൂര്‍വ്വം
25.5.2016
തിരുവനന്തപുരം
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവ് നിയമിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ മനപ്പൂര്‍വം വീഴ്ചവരുത്തിയെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും ജോമോന്‍ പരാതിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഏതായാലും വരുംദിനങ്ങളില്‍ ജിഷ വധക്കേസില്‍ ഈ ആരോപണം വഴിത്തിരിവാകുമോ എന്ന് കാത്തിരുന്നു കാണണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























