ബാറുകള്‍ തുറക്കും

ഇന്ന് സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏല്‍ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ മദ്യ നയത്തില്‍ എന്ത് നടപടി എടുക്കുമെന്ന് കാത്തിരിക്കുകയാണ് കേരളത്തിലെ ''മദ്യ വര്‍ഗ്ഗം'. ബാറുകള്‍ തുറക്കും എന്ന വാര്‍ത്ത കേള്‍ക്കുന്നതിന് കാതോര്‍ത്തിരിക്കുന്ന ജനവിഭാഗമാണ് കേരളത്തില്‍. കേരളത്തിലെ കോണ്ഗ്രസ്സിന്റ മദ്യ നയത്തില്‍ നിന്ന് വ്യത്യസ്തമായ മദ്യനയമായിരിക്കും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെത് എന്ന് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. എന്തായാലും ബാറുകള്‍ തുറക്കുമോ ഇല്ലയോ എന്ന് മന്ത്രി സഭായോഗത്തില്‍ അറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























