സഗൗരവത്തില്‍ ഉറച്ച് മുഖ്യന്‍....പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

വിജയാരോഹണം നടന്നു ഇനി. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ വികാരത്തെ സാക്ഷിയാക്കി പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം പ്രതിജ്ഞചൊല്ലി അധികാരമേറ്റത്. തുടര്‍ന്ന് ഘടകകക്ഷിയിലെ നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
സിപിഐ നേതാവ് ഇ ചന്ദ്രശേഖരനാണ് രണ്ടാമതു സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എതിരാളികള്‍ അക്രമം അഴിച്ചുവിട്ടതിനെത്തുടര്‍ന്ന് ഇ ചന്ദ്രശേഖരന്റെ കൈക്കു ഗുരുതര പരിക്കേറ്റിരുന്നു. കൈയില്‍ ബാന്‍ഡേജുമായാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്.
തുടര്‍ന്ന് ജെഡിഎസിലെ ഏക മന്ത്രി അഡ്വ. മാത്യു ടി തോമസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്‍സിപി നേതാവ് എ കെ ശശീന്ദ്രനാണ് തുടര്‍ന്നു സത്യപ്രതിജ്ഞ ചെയ്തത്. ശശീന്ദ്രനു പിന്നാലെ കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























