കുട്ടികളുണ്ടാകാനുള്ള ചികിത്സയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചു; വിവാദ ആള്‍ ദൈവം ബാബ പരമാനന്ദ് അറസ്റ്റില്‍.. വീഡിയോ കാണാം

സ്ത്രീകളെ കബളിപ്പിച്ച് ലൈംഗികമായി ഉപയോഗിച്ചു വന്ന വിവാദ ആള്‍ ദൈവം ബാബ പരമാനന്ദ് അറസ്റ്റില്‍. കുട്ടികളുണ്ടാകാനുള്ള ചികിത്സയുടെ മറവിലാണ് ഇയാള്‍ സ്ത്രീകളെ പീഡിപ്പിച്ചു വന്നത്. ലക്‌നൗവിലെ ബരാബാങ്കിയില്‍ പ്രവര്‍ത്തിക്കുന്ന ആശ്രമത്തില്‍ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. ആശ്രമത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി അശ്ലീല വീഡിയോകളും ചിത്രങ്ങളും അടങ്ങിയ സിഡി പൊലീസ് കണ്ടെടുത്തു. പരമാനന്ദിന്റെ സഹായി രാം ശങ്കര്‍ ത്രിവാദിയും അറസ്‌റിലായിട്ടുണ്ട്.
പരമാനന്ദ് ലൈംഗികമായി പീഡിപ്പിച്ച സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇയാള്‍ തങ്ങളെ പീഡിപ്പിച്ചു വരുന്നതായി സ്ത്രീകള്‍ പറയുന്നു. വൈദ്യ പരിശോധനയ്ക്കു ശേഷം പരമാനന്ദിനെ കോടതിയില്‍ ഹാജരാക്കി. താന്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച വീഡിയോ സിഡികള്‍ കാണുന്നതാണ് ബാബയുടെ പ്രധാന ഹോബി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























