കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബഷീറിന്റെ ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ പെരുമാതുറ സ്വദേശി ബഷീര്‍ (60) ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐ.സി.യു.വില്‍ വെന്റിലേറ്ററില്‍ തുടരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും കിംസ് ആശുപത്രിയിലേയും അനസ്തീഷ്യ വിഭാഗം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ബഷീര്‍.
പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ നല്‍കേണ്ടതിനാലും കരള്‍ രോഗത്തിന്റെ സ്വഭാവവും കാരണം ഇത്തരം രോഗികള്‍ക്ക് അണുബാധയുണ്ടാകാന്‍ വര്‍ധിച്ച സാധ്യതയുണ്ട്. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തികളില്‍ നിന്നുള്ള അവയവദാന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് ഇത്തരം അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇക്കാരണത്താല്‍ പ്രത്യേക മെഡിക്കല്‍ സംഘം രോഗിയുടെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഇന്ന് ലഭ്യമായ ഏറ്റവും വീര്യമുള്ള ആന്റിബയോട്ടിക്കുകള്‍ കൂടി നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാനായി സി.ആര്‍.ആര്‍.ടി. ഉപയോഗിച്ചു വരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























