ആഭ്യന്തരമുള്‍പ്പെടെ മൂന്നു വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായിക്ക്, ഗവര്‍ണര്‍ ചൊല്ലിക്കൊടുത്ത സത്യവാചകം എംഎല്‍എമാര്‍ ഏറ്റുചൊല്ലി പതിന്നാലാം മന്ത്രിസഭ അധികാരത്തിലെത്തി

സെന്‍ട്രല്‍ സ്‌റ്റേഡിയത്തിനകത്തും പുറത്തും നിറഞ്ഞുനിന്ന ജനങ്ങളെ സാക്ഷിനിര്‍ത്തി ദൈവനാമത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിണറായിക്കൊപ്പം മന്ത്രിസഭയില്‍ അംഗങ്ങളായി 22 പേരും അധികാരമേറ്റു. ഗവര്‍ണര്‍ പി.സദാശിവം ചൊല്ലിക്കൊടുത്ത സത്യവാചകം എംഎല്‍എമാര്‍ ഏറ്റുചൊല്ലിയപ്പോള്‍ അധികാരത്തിലെത്തിയത് പതിന്നാലാം മന്ത്രിസഭ. കേരളത്തിന്റെ 22ാം മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.
പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭയില്‍ സിപിഐഎം മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, വിജിലന്‍സ്, ഐടി വകുപ്പുകള്‍ കൈകാര്യം ചെയ്യും. ധനകാര്യം-തോമസ് ഐസക്. ഇ.പി.ജയരാജന്‍-വ്യവസായം, കായികം. എ.കെ.ബാലന്‍-നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം. ടി.പി.രാമകൃഷ്ണന്‍- എക്‌സൈസ്, തൊഴില്‍. സി.രവീന്ദ്രനാഥ് -വിദ്യഭ്യാസം. ജി.സുധാകരന്‍-പൊതുമരാമത്ത്, റജിസ്‌ട്രേഷന്‍. ജെ.മേഴ്‌സിക്കുട്ടിയമ്മ-ഫിഷറീസ്, പരമ്പരാഗത വ്യവസായം.
എ.സി. മൊയ്തീന്‍-സഹകരണം, ടൂറിസം. മുന്‍പ് കെ.ടി. ജലീലിനെയായിരുന്നു ടൂറിസം മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് നല്‍കി. ആരോഗ്യം-കെ.കെ.ഷൈലജ. കടകംപള്ളി സുരേന്ദ്രന്‍-വൈദ്യുതി, ദേവസ്വം. ഇടതു ഘടകക്ഷികളുടെ വകുപ്പുകളില്‍ കാര്യമായ മാറ്റമുണ്ടായി. ജലവിഭവവകുപ്പ് ജനതാദളി(എസ്)ന്റെ മാത്യു ടി തോമസിന് നല്‍കി. എന്‍സിപിയുടെ എ.കെ.ശശീന്ദ്രനാകും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യുക. വിഎസ് സര്‍ക്കാരിന്റെ കാലത്ത് മാത്യു ടി. തോമസ് ആയിരുന്നു ഗതാഗത മന്ത്രി. കോണ്‍ഗ്രസ് എസ്സിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ദേവസ്വത്തിന് പകരം തുറമുഖ വകുപ്പാണ് നല്‍കിയത്.
സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇ ചന്ദ്രശേഖരന് റവന്യു വകുപ്പും പി.തിലോത്തമന് ഭക്ഷ്യസിവില്‍ സപ്ലൈസും വി.എസ്.സുനില്‍കുമാറിന് കൃഷിവകുപ്പും കെ.രാജുവിന് വനം വകുപ്പും നല്‍കും. 2006ല്‍ കൃഷി (മുല്ലക്കര രത്‌നാകരന്‍), റവന്യൂ (കെ.പി.രാജേന്ദ്രന്‍), ഭക്ഷ്യവകുപ്പ് (സി.ദിവാകരന്‍), വനം (ബിനോയ് വിശ്വം) എന്നീ വകുപ്പുകളാണ് സിപിഐയ്ക്ക് ലഭിച്ചത്.
മന്ത്രിസഭയുടെ പൂര്‍ണ്ണ രൂപം:
സ്പീക്കര്‍: പി. ശ്രീരാമകൃഷ്ണന്‍ (പൊന്നാനി)
ഡപ്യൂട്ടി സ്പീക്കര്‍: വി.ശശി (ചിറയിന്‍കീഴ്)
സിപിഎം: പിണറായി വിജയന്‍ (മുഖ്യമന്ത്രി/ധര്‍മടം), കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍ (കണ്ണൂര്‍), തോമസ് ഐസക് (ആലപ്പുഴ), കെ.കെ. ശൈലജ (കണ്ണൂര്‍), എ.കെ. ബാലന്‍ (പാലക്കാട്), സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജി. സുധാകരന്‍ (ആലപ്പുഴ), എ.സി. മൊയ്തീന്‍ (തൃശൂര്‍), കടകംപള്ളി സുരേന്ദ്രന്‍ (തിരുവനന്തപുരം), ജെ. മേഴ്‌സിക്കുട്ടിയമ്മ (കൊല്ലം), തൃശൂര്‍ ജില്ലാകമ്മിറ്റി അംഗം സി. രവീന്ദ്രനാഥ്, ഇടതുസ്വതന്ത്രന്‍ കെ.ടി. ജലീല്‍ (മലപ്പുറം), സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ടി.പി. രാമകൃഷ്ണന്‍ (കോഴിക്കോട്)
സിപിഐ: ഇ. ചന്ദ്രശേഖരന്‍ (കാസര്‍കോട്), വി.എസ്. സുനില്‍കുമാര്‍ (തൃശൂര്‍), പി. തിലോത്തമന്‍ (ആലപ്പുഴ), കെ. രാജു (കൊല്ലം) ജനതാദള്‍ (എസ്): മാത്യു ടി. തോമസ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























