ക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം 1000 രൂപയായി ഉയര്‍ത്താന്‍ ഇടതുമുന്നണി മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തീരുമാനമായി

ക്ഷേമ പെന്‍ഷനുകളുടെ തുക 1000 രൂപയായി ഉയര്‍ത്താന്‍ ഇടതുമുന്നണി മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തീരുമാനമായി. നിലവിലുള്ള കുടിശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കും. തുടര്‍ നടപടികള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. ക്ഷേമ പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചുകൊടുക്കാന്‍ നടപടി സ്വീകരിക്കും. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് എടുത്ത വിവാദ തീരുമാനങ്ങളില്‍ നിയമ വിരുദ്ധമായതു പുനഃപരിശോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈവര്‍ഷം ജനുവരി ഒന്നു മുതല്‍ എടുത്ത വിവാദ തീരുമാനങ്ങള്‍ പരിശോധിച്ചു നിയമവിരുദ്ധമായതു കണ്ടെത്തുന്നതിന് മന്ത്രി എ.കെ.ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എ.കെ. ബാലനു പുറമേ മന്ത്രിമാരായ തോമസ് ഐസക്ക്, വി.എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. കഴിവതുംവേഗം ഇവര്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു പരിപാടിയും തടസപ്പെടുത്തുകയില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























