രണ്ടാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ ഇ.ചന്ദ്രശേഖരന്; 13-ാം നമ്പര്‍ ആര്‍ക്കുമില്ല

ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ പ്രാധാന്യമനുസരിച്ച് കാര്‍ നമ്പറുകള്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ ഉപയോഗിക്കുമ്പോള്‍ രണ്ടാം നമ്പര്‍ സിപിഐയുടെ ഇ.ചന്ദ്രശേഖരന്‍ ഉപയോഗിക്കും.
ജനതാദള്‍ എസിന്റെ മാത്യു ടി.തോമസിനാണ് മൂന്നാം നമ്പര്‍ കാര്‍. എന്‍സിപിയുടെ എ.കെ.ശശീന്ദനും കോണ്‍ഗ്രസ് എസിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിയും യഥാക്രമം നാല്, അഞ്ച് നമ്പര്‍ കാര്‍ ആണ് ഉപയോഗിക്കുക. അതേസമയം, പതിമൂന്നാം നമ്പറില്‍ കാറില്ല.
മറ്റു മന്ത്രിമാരും കാര്‍ നമ്പരും
6 -എ.കെ.ബാലന്‍, 7 - ഇ.പി.ജയരാജന്‍, 8 - ജി.സുധാകരന്‍, 9 - കെ.കെ.ശൈലജ, 10 - ടി.എം.തോമസ് ഐസക്ക്,11 - ടി.പി.രാമകൃഷ്ണന്‍,12 -വി.എസ്.സുനില്‍കുമാര്‍,14 - പി.തിലോത്തമന്‍,15 - കടകംപള്ളി സുരേന്ദ്രന്‍,16 - എ.സി.മൊയ്തീന്‍,17 - ജെ.മേഴ്‌സിക്കുട്ടിയമ്മ, 18 - പ്രഫ. സി.രവീന്ദ്രനാഥ്, 19 - കെ.രാജു,20 - കെ.ടി.ജലീല്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























