മുഖ്യമന്ത്രി ഈ മാസം 28ന് ഡല്‍ഹി സന്ദര്‍ശിക്കും

ഈ മാസം 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ സന്ദര്‍ശിക്കാനായി ഡല്‍ഹിക്ക് പോകും. ഇതോടൊപ്പം കേന്ദ്രസംസ്ഥാന ബന്ധങ്ങളുടെ ചുമതലയുള്ള മന്ത്രിയേയും കാണും.കേന്ദ്ര നേതാക്കളുടെ കൂടികാഴ്ചയ്ക്ക് സമയം ലഭിക്കാന്‍ ഡല്‍ഹി റസിഡന്റ് കമ്മിഷണര്‍ ശ്രമിച്ചു വരികയാണ്. മുഖ്യമന്ത്രി മാത്രമേ ഇക്കുറി ഡല്‍ഹിക്ക് പോകുന്നുള്ളൂ. മറ്റ് മന്ത്രിമാര്‍ ഉണ്ടാകില്ല. മുഖ്യമന്ത്രി തലസ്ഥാനത്ത് ഉണ്ടാകുമ്പോള്‍ സന്ദര്‍ശകര്‍ക്ക് കാണുന്നതിന് അവസരമുണ്ടാകും. അതിനായി പ്രത്യേകസമയം നിശ്ചയിക്കും. താന്‍ സൗഹൃദ സന്ദര്‍ശനമാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നും നിവേദനം നല്‍കാനല്ലെന്നും അദ്ദേഹം അറിയിച്ചു.
സുതാര്യതയ്ക്ക് തത്സമയ ക്യാമറ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോള്‍ ആ സുതാര്യത കേരളം കണ്ടതാണെന്നായിരുന്നു മറുപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























