കരുനാഗപ്പള്ളിയിലും വെമ്പായത്തും വാഹനാപകടങ്ങള്‍: 7 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

കരനാഗപ്പള്ളിക്കടുത്ത് രാവിലെ 4.15ന് കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ 6 തമിഴ്‌നാട് സ്വദേശികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . വീഗാലാന്റില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു ഇവര്‍.
കന്യാകുമാരി മണവാളക്കുറിച്ചി സ്വദേശികളാണിവര്‍. ജിനി (32), ജോസി (22), ലിസ്റ്റണ്‍ (33), വിമല്‍രാജ് (37), ദാസ് (39) സ്‌റ്റെനന്‍ (11) എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍. ഇവരുടെ പരിക്ക് ഗുരുതരമല്ല.
വെമ്പായത്തിന് സമീപം ആഹ്ലാദപ്രകടനത്തിനിടെ ഉണ്ടായ ബൈക്കപകടത്തില്‍പ്പെട്ട രണ്ടു പേരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പിരപ്പന്‍കോട് സ്വദേശികളായ നൗഫല്‍ (21), അഫ്‌സല്‍ (21) എന്നിവരെയാണ് ഇവിടെ കൊണ്ടു വന്നത്.
ഇതില്‍ ഗുരുതരമായി പരിക്കേറ്റ അഫ്‌സലിനെ പ്രഥമ ശുശ്രൂക്ഷയ്ക്ക് ശേഷം അനന്തപുരി ആശുപത്രിയിലേക്ക് കൊണ്ടു പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























